സ്ലിഗോ: സ്ലിഗോ ടൗണിൽ ചെറുപ്പക്കാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 30 വയസ്സിലധികം പ്രായമുള്ള ചെറുപ്പക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെ 5.45 ഓട് കൂടിയായിരുന്നു യുവാവിന് നേരെ ആക്രമണം ഉണ്ടായത്. 30 വയസ്സ് പ്രായമുള്ള യുവാവിന് നേരെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
Discussion about this post

