ഡബ്ലിൻ: മാർക്ക് കരോളിന്റെ കൊലപാതകത്തിൽ ഒരാൾഅറസ്റ്റിൽ. 30 വയസ്സുകാരനായ യുവാവാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ വർഷം ജൂൺ 9 ന് ആയിരുന്നു 34 കാരനായ കരോൾ കൊല്ലപ്പെട്ടത്. താമസസ്ഥലത്തുവച്ച് അദ്ദേഹത്തെ പ്രതിയായ യുവാവ് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ പ്രതി യുകെയിലേക്ക് കടന്ന് കളഞ്ഞു. തിരികെയെത്തിയപ്പോഴാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് സൂചന.
30 വയസ്സുള്ള പ്രതിയെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് അറസ്റ്റ് ചെയ്തത്.
Discussion about this post

