കോർക്ക്: കോർക്കിൽ കുത്തേറ്റ് സാരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാത്രി 7.30 ഓടെ നഗരത്തിലെ ഷാൻഡൻ സ്ട്രീറ്റിൽ വച്ചായിരുന്നു യുവാവിന് കുത്തേറ്റത് എന്നാണ് വിവരം. എന്നാൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരം യുവാവ് തന്റെ അപ്പാർട്ട്മെന്റിലേക്ക് പോകുകയായിരുന്നു. വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ ഫ്ളാറ്റിൽ എത്തിയപ്പോഴേയ്ക്കും യുവാവിന് ജീവൻ നഷ്ടമായിരുന്നു.
Discussion about this post

