കോർക്ക്: കോർക്കിൽ കുത്തേറ്റ് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ദൃക്സാക്ഷികളും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈവശം ഉള്ളവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 30 വയസ്സുള്ള യുവാവ് മരിച്ചത്.
എന്താണ് യുവാവിന് സംഭവിച്ചത് എന്ന കാര്യത്തിൽ ഇതുവരെ പോലീസിന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് പൊതുജനസഹായം തേടിയിരിക്കുന്നത്. കരോൾസ് ക്വേയിലെ കാംഡൻ കോർട്ടിലുള്ള അപ്പാർട്ട്മെന്റിലാണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റൊരു സ്ഥലത്തുവച്ച് കുത്തേറ്റ യുവാവ് നേരെ വീട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Discussion about this post

