ഗാൽവേ: ഐറിഷ് നാടോടി ഗായിക ഡോളോറസ് കീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. ഗാൽവേയിലെ കാഹെർലിസ്റ്റേനിലുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. രാത്രി ഉറങ്ങാൻ കിടന്ന ഡോളോറസിനെ രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
കീൻ കുടുംബത്തിലെ അംഗമാണ് ഡോളോറസ്. അമ്മായിമാരായ റീത്ത, സാറ എന്നിവരോടൊപ്പമാണ് അവർ ആദ്യ സമയങ്ങളിൽ വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. പിന്നീട് 1970 കളുടെ മധ്യത്തിൽ ഡി ഡാനമൊപ്പമുള്ള പ്രകടനങ്ങളിലൂടെ ശ്രദ്ധേയമാകുകയായിരുന്നു.
Discussion about this post

