ലൗത്ത്: കൗണ്ടി ലൗത്തിൽ നിന്നും കൗമാരക്കാരനെ കാണാതായി. 13 വയസ്സുള്ള കെവിൻ ഫിലിപ്പാച്ചെയെ ആണ് കാണാതായത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഈ മാസം 15 മുതൽ കുട്ടിയെ കാണാനില്ലെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡൺലീറിൽ നിന്നാണ് കുട്ടിയെ കാണാതെ ആയത്. അഞ്ചടി മൂന്ന് ഇഞ്ചാണ് കുട്ടിയുടെ ഉയരം. മെലിഞ്ഞ ശരീരവും തവിട്ട് നിറത്തിലുള്ള കണ്ണുകളും ഉണ്ട്. കറുത്ത മുടിയും കുട്ടിയ്ക്കുണ്ട്. കുട്ടി അടിയ്ക്കടി ഡബ്ലിനിൽ വന്ന് പോകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post

