ഡബ്ലിൻ: അയർലൻഡിൽ ഇന്ന് വരണ്ട കാലാവസ്ഥ. ചിലയിടങ്ങളിൽ കാറ്റ് വീശിയേക്കാം. സെന്റ് പാട്രിക് ദിനമായ ഇന്ന് താരതമ്യേന അന്തരീക്ഷ താപനില ഉയർന്ന് നിൽക്കുമെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. അതേസമയം സെന്റ് പാട്രിക് ദിന ആഘോഷങ്ങൾക്ക് അനുകൂലമാണ് കാലാവസ്ഥ.
11 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. അറ്റ്ലാന്റിക് കൗണ്ടികളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചേക്കാം. ശക്തമായ തെക്ക് – പടിഞ്ഞാറൻ കാറ്റാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇത് അന്തരീക്ഷത്തിലെ ചൂട് വീണ്ടും ഉയരാൻ ഇടയാക്കിയേക്കാം.
Discussion about this post

