ഡബ്ലിൻ: സെന്റ് പാട്രിക് ദിനാഘോഷ ലഹരിയിൽ അയർലൻഡ്. ഇന്ന് രാവിലെ മുതൽ രാജ്യത്ത് അങ്ങോളമിങ്ങോളമായി പരേഡ് നടക്കും. നഗരങ്ങളെല്ലാം ഇതിനോടകം തന്നെ ദീപാലങ്കാരത്താൽ നിറഞ്ഞിട്ടുണ്ട്.
ഡബ്ലിനിലെ സെന്റ് പാട്രിക് ദിനാഘോഷ പരേഡിൽ അര ദശലക്ഷത്തോളം ആളുകൾ പങ്കുകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. റൂട്ട്സ് ആണ് ഇത്തവണത്തെ തീം. ഈ വർഷത്തെ ദേശീയ പരേഡിൽ 12 വലിയ ഫ്ളോട്ടുകൾ ഉണ്ടാകും. 150 ലധികം കലാകാരന്മാരും മൂവായിരത്തോളം ആളുകളും ദേശീയ പരേഡിന്റെ ഭാഗമാകും.
Discussion about this post

