ഡബ്ലിൻ: അയർലൻഡിൽ സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ അറസ്റ്റ്. മരണത്തിന് ഇടയാക്കിയ ട്രക്ക് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. 70 വയസ്സുകാരനായ സൈക്കിൾ യാത്രികൻ ആയിരുന്നു ട്രക്ക് ഇടിച്ച് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെ ആയിരുന്നു സംഭവം. ഡബ്ലിനിലെ സെന്റ് ഇൻ ബാൽബ്രിഗ്ഗനിൽവച്ചായിരുന്നു അപകടം ഉണ്ടായത്. സൈക്കിളിൽ പോകുന്നതിനിടെ 70 കാരനെ ട്രക്ക് ഇടിയ്ക്കുകയായിരുന്നു. സാരമായി പരിക്കേറ്റ 70 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

