ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ഗാനോപഹാരം ശനിയാഴ്ച പുറത്തിറക്കും. 21 ന് വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഇടവക ഭദ്രസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് തിരുമനസാണ് ഗാനോപഹാരം റിലീസ് ചെയ്യുക. ‘സഹദാ തൻ സന്നിധി’ എന്നാണ് ഗാനോപഹാരത്തിന് പേര് നൽകിയിരിക്കുന്നത്.
റോബിൻ മൈലപ്രയാണ് ഗാനം എഴുതിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നതും. കെസ്റ്ററാണ് ആലാപനം. പ്രദീപ് ടോമാണ് പ്രോഗ്രാമിംഗ് നിർവ്വഹിച്ചിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ചുള്ള പരിപാടിയിലേക്ക് എല്ലാവരെയും ബന്ധപ്പെട്ടവർ സ്വാഗതം ചെയ്തു.
Discussion about this post

