ഡബ്ലിൻ: ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലിയുമായി ആരോഗ്യപ്രവർത്തകർ. ആയിരക്കണക്കിന് പേരാണ് ഇന്നലെ നടന്ന റാലിയിൽ പങ്കുചേർന്നത്. ഗാസയിലെ ആക്രമണങ്ങൾ ഇല്ലാതാക്കാൻ റാലി അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെട്ടു. ഡബ്ലിൻ സിറ്റി സെന്ററിലൂടെയായിരുന്നു റാലി.
ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ഗ്രാഫ്റ്റൻ സ്ട്രീറ്റും, ഡ്രൂറി സ്ട്രീറ്റും ഉൾപ്പെടുന്ന ലൂപ്പിലൂടെ മാർച്ച് നീങ്ങി. ഗാസയിൽ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ കയ്യിലേന്തിയായിരുന്നു റാലി. ഒരു ഡ്രം ബീറ്റിന്റെ ശബ്ദത്തിൽ വളരെ സമാധാനപരമായി റാലി മുന്നോട്ട് നീങ്ങി.
Discussion about this post

