ഡബ്ലിൻ: അയർലൻഡിൽ നികത്തപ്പെടാതെ 600 ലധികം അദ്ധ്യാപക തസ്തികകൾ. എല്ലാ വിഷയങ്ങളിലും നിരവധി തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. രാജ്യത്ത് സ്കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴാണ് ഈ അവസ്ഥ.
സെക്കൻഡ് ലെവലിൽ ഇംഗ്ലീഷ്, ബയോളജി, കണക്ക് തുടങ്ങിയ വിഷയങ്ങളിൽ 284 അദ്ധ്യപകരുടെ ഒഴിവുകളാണ് ഉള്ളത്. പ്രൈമറി തലത്തിൽ ക്ലാസ് റൂം അദ്ധ്യാപകരുടെ 140 ഒഴിവുകൾ ഉണ്ട്. റിക്രൂട്ട്മെന്റ് ബുദ്ധിമുട്ടുകളാണ് നിലവിലെ പ്രതിസന്ധിയുടെ കാരണം എന്നാണ് പുറത്തുവരുന്ന വിവരം.
2024/25 അദ്ധ്യയന വർഷത്തിൽ 80 ശതമാനം സെക്കൻഡ് ലെവൽ സ്കൂളുകളിലേക്കും അപേക്ഷകർ ഇല്ലായിരുന്നു. ഇതേ തുടർന്ന് യോഗ്യതയില്ലാത്തവരെ നിയമിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. അധ്യാപകരുടെ ക്ഷാമം കാരണം 42% സ്കൂളുകളും പാഠ്യപദ്ധതിയിൽ നിന്ന് വിഷയങ്ങൾ ഒഴിവാക്കാൻ നിർബന്ധിതരാകുന്നുന്നുണ്ട്.

