ലിമെറിക്ക്: ലിമെറിക്കിൽ ബഹുനില അപ്പാർട്ട്മെന്റ് നിർമ്മിക്കാൻ ആലോചന. സിറ്റി സെന്ററിലെ ഒപ്പേറ സ്ക്വയറിലാണ് അപ്പാർട്ട്മെന്റ് നിർമ്മിക്കാൻ ആലോചിക്കുന്നത്. ഇത് സംബന്ധിച്ചുള്ള പദ്ധതിയ്ക്കായി നിർമ്മാതാക്കൾ കൗൺസിലിന്റെ അനുവാദം തേടി.
പ്രാദേശിക നിർമ്മാതാക്കളായ എച്ച്കെഡി ലിമിറ്റഡിന്റെ സഹകരണത്തോടെ ഹീലി പാർട്ട്നേഴ്സ് ആണ് അപ്പാർട്ട്മെന്റ് നിർമ്മിക്കുന്നത്. ലിമെറിക്ക് സിറ്റി സെന്ററിനെ കൂടുതൽ തിരക്കേറിയ സ്ഥലമാക്കുക ലക്ഷ്യമിട്ടാണ് പദ്ധതി.
22 അപ്പാർട്ട്മെന്റുകൾ ഉള്ള ഏഴ് നില കെട്ടിടമാണ് ഇവിടെ നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 എണ്ണം സിംഗിൾ ബെഡ് അപ്പാർട്ട്മെന്റുകളാണ്. ബാക്കിയുള്ളവ ടു ബെഡ് അപ്പാർട്ട്മെന്റുകൾ ആയിരിക്കും.
Discussion about this post

