ലിമെറിക്ക്: ലിമെറിക്കിൽ കുടിവെള്ള വിതരണത്തിന് നിയന്ത്രണം. രാത്രി കാലങ്ങളിൽ ലിമെറിക്കിലെ നാലോളം മേഖലകളിലേക്കുള്ള കുടിവെള്ള വിതരണത്തിനാണ് ഉയിസ് ഐറാൻ നിയന്ത്രണം ഏർപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ ആരംഭിച്ച നിയന്ത്രണം തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ചൂടുള്ള കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ വെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ. ഊല, പല്ലാസ്ഗ്രീൻ, ബർഫ്, ഹെബെർട്ട്ടൗൺ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് നാല് ദിവസം നിയന്ത്രണമുളളത്. ഈ ദിവസങ്ങളിൽ അർദ്ധരാത്രി വെള്ളം വരാതിരിക്കുകയോ അല്ലെങ്കിൽ വരുന്ന വെള്ളത്തിന്റെ പ്രഷർ കുറയുകയോ ചെയ്യും. ചൊവ്വാഴ്ച മുതൽ സാധാരണ വിതരണം പുന:സ്ഥാപിക്കും.
Discussion about this post

