ലിമെറിക്ക്: ലിമെറിക്കിൽ വിദ്യാർത്ഥികൾ റെന്റൽ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർദ്ധിക്കുന്നു. ഇതേ തുടർന്ന് അധികൃതർ വിദ്യാർത്ഥികൾക്കായി വീണ്ടും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പുതിയ അക്കാദമിക വർഷ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമുള്ള പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ്.
വാടകയ്ക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതാണ് റെന്റൽ തട്ടിപ്പ്. തേഡ് ലെവൽ വിദ്യാർത്ഥികളാണ് കൂടുതലായി തട്ടിപ്പിന് ഇരയാകുന്നത്. അക്കാദമിക വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾ താമസസ്ഥലം തേടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post

