ഡൗൺ: കൗണ്ടി ഡൗണിലെ ഡൗൺപാട്രിക്കിൽ അതിദാരുണമായി കൊല്ലപ്പെട്ട 56 കാരന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയോടെ സ്ട്രൂൽ ശ്മശാനത്തിൽ ആയിരുന്നു മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ സ്റ്റീഫൻ ബ്രാന്നിഗനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സെന്റ് ബ്രിഗിഡ്സ് പള്ളിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യ ശുശ്രൂഷകൾ. ചടങ്ങിൽ കുടുംബാംഗങ്ങളോടൊപ്പം അയൽക്കാർ, മറ്റ് ഉദ്യോഗസ്ഥർ, അടിയന്തിര സേവനങ്ങളിലെ പ്രവർത്തകർ എന്നിവർ പങ്കെടുത്തിരുന്നു. കുടുംബാംഗങ്ങൾ അദ്ദേഹത്തെ അനുസ്മരിച്ചു. ശുശ്രൂഷകൾക്ക് ശേഷം ആയിരുന്നു മൃതദേഹം സംസ്കരിച്ചത്.
Discussion about this post

