ഡബ്ലിൻ: ഗാസയിൽ നിന്നും വൈദ്യസഹായം ആവശ്യമുള്ള കുട്ടികളെ എയർലിഫ്റ്റ് ചെയ്യാൻ അയർലൻഡ്. അസുഖം ബാധിച്ച കുട്ടികൾക്കും പരിക്കേറ്റ കുട്ടികൾക്കുമാണ് അയർലൻഡ് വൈദ്യസഹായം നൽകുക. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
18 ഓളം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും എയർലിഫ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും മെയിലും കുട്ടികൾക്ക് ഇത്തരത്തിൽ വൈദ്യസഹായം എത്തിച്ചിരുന്നു. ഈജിപ്ത് വഴിയായിരുന്നു കുട്ടികളെ മാറ്റിയത്. ഇതിന്റെ തുടർച്ചയായിട്ടാണ് കൂടുതൽ കുട്ടികൾക്ക് സംരക്ഷണം നൽകാൻ അയർലൻഡ് പദ്ധതിയിടുന്നത്.
ഇതുവരെ 12 ഓളം കുട്ടികളെ അയർലൻഡ് ചികിത്സയ്ക്കായി എയർലിഫ്റ്റ് ചെയ്തു. ഈ വർഷം അവസാനിക്കുമ്പോഴും 30 കുട്ടികളെയെങ്കിലും എയർലിഫ്റ്റ് ചെയ്യാനാണ് അയർലൻഡ് ലക്ഷ്യമിടുന്നത്.

