ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഫിൻ ഗെയ്ൽ മുൻ ടിഡി ഹെതർ ഹംഫ്രീസ്. നാമനിർദ്ദേശം നൽകുമെന്ന് ഹെതർ വ്യക്തമാക്കി. മാർഗരറ്റ് മക്ഗിന്നസ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയ സാഹചര്യത്തിലാണ് പാർട്ടിയ്ക്കുള്ളിൽ വീണ്ടും സ്ഥാനാർത്ഥി നിർണയത്തിന് വഴിയൊരുങ്ങുന്നത്.
രാജ്യത്തെ ജനങ്ങളിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിക്കുന്ന പിന്തുണയിൽ അതിയായ സന്തോഷമുണ്ട്. ഈ വേളയിൽ ഒരു സത്യം താൻ വെളിപ്പെടുത്താം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് വളരെ ഗൗരവരകരമായി ചിന്തിക്കുകയാണ്. താൻ ആളുകളുമായി സംസാരിക്കുന്നതിനായി കൂടുതൽ സമയം ചിലവിടുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആളുകൾ തന്നെ വിശ്വസിക്കുന്നുവെന്നും ഹെതർ കൂട്ടിച്ചേർത്തു.
Discussion about this post

