വെക്സ്ഫോർഡ്: വെക്സ്ഫോർഡിൽ കോവിഡ് 19 വ്യാപനം അതിരൂക്ഷം. ഫ്ലീഡ് സംഗീത പരിപാടിയാണ് നിലവിലെ സാഹചര്യത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. സംഗീത പരിപാടിയ്ക്ക് ഇടയിലും ശേഷവും അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി പേരെയാണ് വെക്സ്ഫോർഡ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ വാർഡുകളിൽ ചികിത്സയിലുള്ളവരിൽ പകുതിയിലധികവും കോവിഡ് ബാധിച്ചവരാണ്. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 14 വരെയുള്ള കണക്കുകൾ പ്രകാരം 210 പേരാണ് ആശുപത്രിയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സ തേടിയത്. ഗുരുതരാവസ്ഥയിൽ തുടരുന്ന 9 പേർ ഐസിയുവിലാണ്. അതേസമയം പുതിയ വകഭേദമാണ് വെക്സ്ഫോർഡിൽ വ്യാപിച്ചിരിക്കുന്നത്. എക്സ്എഫ്ജി എന്ന കോവിഡ് വകഭേദമാണ് വ്യാപിക്കുന്നത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

