ബെൽഫാസ്റ്റ്: ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് നോർതേൺ അയർലൻഡിലും ചികിത്സ നൽകാൻ തീരുമാനം. ആക്രമണങ്ങളിൽ പരിക്കേറ്റ രണ്ടോ മൂന്നോ കുട്ടികൾക്ക് ആകും ഇവിടെ ചികിത്സ നൽകുക. അടുത്ത ആഴ്ച ഗാസയിൽ നിന്നുള്ള കുട്ടികളുടെ ആദ്യ സംഘം യുകെയിൽ എത്തും. ഈ സംഘത്തിലെ കുട്ടികളിൽ ചിലർക്ക് ചികിത്സ നൽകാനാണ് തീരുമാനം. 30 മുതൽ 50 ഓളം കുട്ടികൾ അടങ്ങുന്ന സംഘത്തെ ആയിരിക്കും യുകെ എയർലിഫ്റ്റ് ചെയ്യുക.
ഗാസയിൽ നിന്ന് വൈദ്യചികിത്സയ്ക്കായി കുട്ടികളെ വടക്കൻ അയർലൻഡിലേക്കും കൊണ്ടുവരണമെന്ന് ആരോഗ്യമന്ത്രി മൈക്ക് നെസ്ബിറ്റിൻ ആവശ്യപ്പെട്ടിരുന്നു. ഇത് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ’നീലും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെഞ്ചലിയും അംഗീകരിച്ചതോടെയാണ് ഗാസയിൽ നിന്നുള്ള കുട്ടികൾക്ക് വടക്കൻ അയർലൻഡിലും ചികിത്സയ്ക്ക് അവസരം ഒരുങ്ങുന്നത്.

