വാട്ടർഫോർഡ്: വാട്ടർഫോർഡിൽ നിന്നും തിരിച്ചുമുള്ള ട്രെയിൻ സർവ്വീസുകൾ തടസ്സപ്പെടും. ലൈനിലെ വെള്ളപ്പൊക്കം പ്രതിരോധിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് രാവിലെ സമയങ്ങളിൽ സർവ്വീസുകൾ തടസ്സപ്പെടുക. ആറ് മാസത്തേയ്ക്ക് സർവ്വീസുകൾ തടസ്സപ്പെടുമെന്നാണ് ഐറിഷ് റെയിൽ വ്യക്തമാക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതലായിരിക്കും ട്രെയിൻ സർവ്വീസുകൾക്ക് തടസ്സം നേരിടുക. ആറ് മാസത്തേയ്ക്ക് തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ തടസ്സങ്ങൾ നേരിടും. ചില സർവ്വീസുകൾ റദ്ദാക്കുകയും ചില സർവ്വീസുകൾ വെട്ടിച്ചുരുക്കിയിട്ടും ഉണ്ട്. തിങ്കളാഴ്ച മുതൽ നവംബർ 27 വരെ ലൈനിലെ അറ്റകുറ്റപ്പണികൾ സർവ്വീസുകളെ ബാധിക്കും. ഡിസംബറിൽ സർവ്വീസുകൾ മുടക്കമില്ലാതെ നടക്കും. ശേഷം ജനുവരി 5 മുതൽ മാർച്ച് 26 വരെ ജോലികൾ തുടരുമെന്ന് ഐറിഷ് റെയിൽ വ്യക്തമാക്കി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലികൾ നടക്കുക.

