ഡബ്ലിൻ: അയർലൻഡിലെ കാലാവസ്ഥ സംബന്ധിച്ച് ഏറ്റവും പുതിയ പ്രവചനവുമായി മെറ്റ് ഐറാൻ. ഈ വാരവും രാജ്യത്ത് ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച വരെ വരണ്ട കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. നേരത്തെ ബുധനാഴ്ച മുതൽ മഴ സജീവമാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങൾ.
ഇന്ന് 18 ഡിഗ്രി സെൽഷ്യസ് മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തുക. പകൽ നേരങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. നാളെയും മറ്റെന്നാളും സമാന കാലാവസ്ഥ തുടരും. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ചാറ്റൽ മഴ ലഭിക്കും. 22 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും കൂടിയ താപനില. വെള്ളിയാഴ്ചയും തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. എന്നാൽ ഉച്ച കഴിഞ്ഞുള്ള നേരങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്.

