- യുഎപിഎ കേസ്: യുഎസ് പൗരനടക്കം ഏഴ് വിദേശികളെ അറസ്റ്റ് ചെയ്ത് എൻഐഎ
- ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ ഭക്ഷണ സാധനങ്ങളുടെ വില അനിയന്ത്രിതമായി ഉയരുന്നു. റെസ്റ്റോറന്റുകളിലും ബേക്കറികളിലും ഭക്ഷണ സാധനങ്ങൾക്ക് തീ വിലയാണ് അനുഭവപ്പെടുന്നത്. കോർക്കിലെ ഒരു കഫേ ഭക്ഷണത്തിന് ഏർപ്പെടുത്തുന്ന വിലകൾ പുറത്തുവന്നത് അയർലൻഡിലെ ജനങ്ങളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. ഒരു സൂപ്പിനും സാൻഡ്‌വിച്ചിനും 175.50 യൂറോ ആണ് കോർക്കിലെ ഒരു പ്രാദേശിക കഫേ ഈടാക്കുന്നത്. ഓർഗാനിക് ചിക്കൻ, ഉള്ളി, കുരുമുളക്, ചീസ്, സോർഡോ, രണ്ട് ടേബിൾസ്പൂൺ പൊട്ടാറ്റോ സാലഡ്, അച്ചാറ് സൂപ്പ് എന്നിവ അടങ്ങിയ പ്ലേറ്റിനാണ് ഇത്രയും തുക ഈടാക്കുന്നത്. മറ്റ് ഭക്ഷണങ്ങൾക്കും ന്യായീകരിക്കാൻ കഴിയാത്ത വില കഫേ ഈടാക്കുന്നുണ്ട്. കോർക്കിൽ മാത്രമല്ല രാജ്യമെമ്പാടുമുള്ള ഭക്ഷണശാലകളിലും സ്ഥിതി സമാനമാണ്. ഡബ്ലിനിൽ 10.95 യൂറോയ്ക്ക് രണ്ട് സ്‌കോണുകളും ഒരു കപ്പ് ചായോ, ഒരു ക്യാൻ കോക്കോ ആണ് ലഭിക്കുക. ടീ ബാഗിന് 3.50 യൂറോ കൂടി നൽകണം. ചൂടുവെള്ളത്തിനും മൂന്ന് യൂറോ നൽകേണ്ട അവസ്ഥയാണ് ഉള്ളത്.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ഇംഗ്ലണ്ടിൽ നിന്നുള്ള വിനോദസഞ്ചാരിയ്ക്ക് നേരെ ആക്രമണം. സാരമായി പരിക്കേറ്റ അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിിൽ പ്രവേശിപ്പിച്ചു. ടെമ്പിൾ ബാർ സ്‌ക്വയറിൽവച്ച് അർദ്ധരാത്രി 12.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചു. 40 വയസ്സുള്ള യുവാവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. സംഭവ സ്ഥലത്ത് പോലീസ് ശാസ്ത്രീയ പരിശോധന പൂർത്തിയാക്കി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് ഗാർഡ അറിയിച്ചു.
ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ മീഡിയ വഴിയുള്ള നിക്ഷേപ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. തട്ടിപ്പ് സംഘങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്ന് പൊതുജനങ്ങളോട് ബാങ്ക് ഓഫ് അയർലൻഡ് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ വഴി നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ പങ്കുവച്ചാണ് തട്ടിപ്പ് സംഘം ആളുകളെ വലയിലാക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്തുകൊണ്ടുള്ളതായിരിക്കും ഇത്തരം പരസ്യങ്ങൾ. ഇതിൽ ആകൃഷ്ടരാകുന്നവരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ടും. അംഗീകൃത സ്ഥാപനങ്ങളിലെ ജീവനക്കാരെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ആയിരിക്കും ഇവരുടെ പെരുമാറ്റം. ഇത് വിശ്വസിച്ച് അവർ ചോദിക്കുന്ന വിവരങ്ങൾ പങ്കുവയ്ക്കുയും പണം നിക്ഷേപിക്കുകയും ചെയ്താൽ വലിയ സാമ്പത്തിക നഷ്ടം ആയിരിക്കും ഉണ്ടാകുക. കഴിഞ്ഞ ആഴ്ചകളിൽ നിക്ഷേപ പദ്ധതി സംബന്ധിച്ച നിരവധി പരസ്യങ്ങൾ യൂറോപ്യൻ ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കായുള്ള ആർഎസ്‌വി (ഹ്യൂമൻ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്) പ്രതിരോധ കുത്തിവയ്പ്പ് അടുത്ത മാസം മുതൽ ആരംഭിക്കുന്നു. സെപ്തംബർ 1 മുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നവജാത ശിശുക്കൾക്കും, ആറ് മാസം വരെയുള്ള കുട്ടികൾക്കുമാണ് കുത്തിവയ്പ്പ് നൽകുക. അടുത്ത വർഷം ഫെബ്രുവരി 28 വരെ കുത്തിവയ്പ്പ് തുടരും. വരും മാസങ്ങളിലെ പ്രതികൂല കാലാവസ്ഥയിൽ കുട്ടികൾക്കിടയിൽ ആർഎസ്‌വി പടരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കുത്തിവയ്പ്പ്. ഈ വർഷം മാർച്ചിനും ഓഗസ്റ്റ് 31 നും ഇടയിൽ ജനിക്കുന്ന കുട്ടികൾക്ക് മുൻഗണനയുണ്ട്. ഇവർക്ക് സെപ്തംബർ ആദ്യവാരം മുതൽ ഓക്ടോബർ ആദ്യവാരം വരെ അപ്പോയ്ന്റ്‌മെന്റുകൾ ലഭിക്കും. പ്രതിരോധ കുത്തിവയ്പ്പിനുള്ള അപ്പോയ്‌മെന്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം. ഈ മാസം 25 മുതൽ ബുക്കിംഗ് ആരംഭിക്കും.
ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യം ചൂട് കൂടുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിന് സമീപം ഉയർന്ന മർദ്ദം രൂപപ്പെടാൻ സാധ്യയുണ്ടെന്നും ഇതിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്നുമാണ് മെറ്റ് ഐറാന്റെ പ്രവചനം. അതേസമയം അടുത്ത ചൊവ്വാഴ്ചയോടെ രാജ്യത്ത് വീണ്ടും മഴ സജീവമാകും. പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും ഞായറാഴ്ച വരെ അനുഭവപ്പെടുക. ഇതിനിടെ എറിൻ ചുഴലിക്കാറ്റ് അയർലൻഡിനെ ലക്ഷ്യമിട്ട് എത്തുന്നുണ്ട്. ചൊവ്വാഴ്ചയോടെ കാറ്റ് അയർലൻഡിൽ എത്താനാണ് സാധ്യതയെന്ന് മെറ്റ് ഐറാനിലെ കാലാവസ്ഥാ നിരീക്ഷകനായ ഓയിഫ് കീലി പറയുന്നു. അറ്റ്‌ലാന്റികിന്റെ വടക്ക് കിഴക്ക് ഭാഗം ലക്ഷ്യമിട്ടാണ് നിലവിൽ എറിന്റെ സഞ്ചാരം. ചൊവ്വാഴ്ചയോടെ ഇത് അയർലൻഡിൽ എത്താം. എന്നാൽ ഇതിനിടെ കാറ്റ് ദുർബലമായി അതിശക്തമായ ന്യൂനമർദ്ദമോ ന്യൂനമർദ്ദമോ ആയി മാറിയേക്കാം. ഇതും അയർലൻഡിൽ മഴയ്ക്ക് കാരണമാകുമെന്നും ഓയിഫ് കീലി പ്രവചിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ ഭവന വില വീണ്ടും ഉയർന്നതായി കണക്കുകൾ. ജൂൺ വരെയുള്ള 12 മാസത്തിനിടെ ഭവന വില 7.8 ശതമാനം ഉയർന്നു. മെയ് വരെയുള്ള 12 മാസത്തെ ഭവന പണപ്പെരുപ്പ നിരക്കിന് (7.8 ശതമാനം) തുല്യമാണിത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച റെസിഡൻഷ്യൽ പ്രോപ്പർട്ടി പ്രൈസ് ഇൻഡക്‌സ് (ആർപിപിഐ) പ്രകാരം കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഡബ്ലിനിലെ ഭവന വിലകൾ 6.6 ശതമാനം വർദ്ധിച്ചു. ഡബ്ലിന് പുറത്തുള്ള ഭവന വിലയിൽ 8.8 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി. ജൂൺ വരെയുള്ള 12 മാസങ്ങളിൽ ഒരു വീടിന്റെ ശരാശരി വില 370,000 യൂറോ ആയിരുന്നു. ഡബ്ലിനിലെ ഡൺ ലാവോഘെയർ-റാത്ത്ഡൗണിലാണ് വീടുകളുടെ ശരാശരി വില ഏറ്റവും ഉയർന്ന് നിൽക്കുന്നത്. 6,75,000 യൂറോ ആണ് ഇവിടെ ശരാശരി ഭവന വില. അതേസമയം ഏറ്റവും കുറവ് ലിട്രീമിലാണ്. 1,90,000 യൂറോ. ഈ വർഷം ജൂണിൽ 1531 പേർ ആയിരുന്നു ആദ്യമായി വീട് വാങ്ങിയത്.
കാർലോ: ന്യൂയോർക്കിൽ അന്തരിച്ച ഐറിഷ് സംരംഭക മാർത്ത നോളൻ-ഒ’സ്ലാറ്റാറയുടെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം കാർലോയിലെ കത്രീഡൽ ഓഫ് അസംപ്ഷനിലെ സെന്റ് മേരീസ് സെമിത്തേരിയിൽ ആയിരുന്നു സംസ്‌കാരം. ചടങ്ങിനോട് അനുബന്ധിച്ചുള്ള ശുശ്രൂഷകൾ കത്രീഡൽ ഓഫ് അസംപ്ഷനിൽ നടന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയതി ആയിരുന്നു ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലെ യാച്ച് ക്ലബ്ബിന്റെ ബോട്ടിൽ 33 കാരിയായ മാർത്തയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം കത്രീഡലിൽ എത്തിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും സംസ്‌കാര ചടങ്ങിന്റെ ഭാഗമായി. മാർത്തയെക്കുറിച്ചുള്ള ഓർമ്മകൾ ബന്ധുക്കളും സുഹൃത്തുക്കളും പങ്കുവച്ചു. തന്റെ മകൾ ജനിച്ചതും മരിച്ചതും ഒരു ചൊവ്വാഴ്ചയാണെന്നും അവളുടെ ചിരി ഒരിക്കലും മായാത്ത ഓർമ്മയാണെന്നും മാർത്തയുടെ അമ്മ പറഞ്ഞു. ജീവിതത്തിലെ എല്ലാ പാഠങ്ങളും തനിക്ക് പകർന്നുതന്ന നല്ലൊരു സഹോദരിയായിരുന്നു മാർത്തയെന്ന് സഹോദരിയും കൂട്ടിച്ചേർത്തു.
ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിനുള്ളിൽ ഐറിഷ് റെയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. ക്ലോൺമെൽ ഗാർഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് ഗാർഡ അറിയിച്ചു. 49 കാരനായ ഇയാൻ വാൽഷാണ് മരിച്ചത്. ഈ മാസം 4 ന് ആയിരുന്നു സംഭവം. റാവൻസ്‌വുഡ് എസ്‌റ്റേറ്റിലെ വീട്ടിൽ ആയിരുന്നു ഇയാനെ മരിച്ച നിലയിൽ കണ്ടത്. ആരോ വീട്ടിൽ അതിക്രമിച്ച് കയറിയതായുള്ള സൂചന പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് ലഭിച്ചിരുന്നു. പോസ്റ്റ്‌മോർട്ടിൽ മരണകാരണം ആഴത്തിൽ ശരീരത്തിനേറ്റ മുറിവാണെന്ന് വ്യക്തമായതോടെ സംഭവം കൊലപാതകം ആണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. കൗമാരക്കാരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഗാർഡ പുറത്തുവിട്ടിട്ടില്ല.
ഡബ്ലിൻ: പബ്ലിക് സർവ്വീസ് പെൻഷൻ പദ്ധതിയിൽ നിന്നും തുടർച്ചയായി ഒഴിവാക്കപ്പെടുന്നതിൽ പ്രതിഷേധിച്ചുള്ള അനിശ്ചിതകാല സമരത്തിനൊരുങ്ങി സെക്രട്ടറിമാരും കെയർടേക്കർമാരും. അടുത്ത വ്യാഴാഴ്ച മുതൽ സമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ട്രേഡ് യൂണിയനായ ഫോർസയിലെ അംഗങ്ങളാണ് പ്രതിഷേധിക്കുന്നത്. സ്‌കൂളുകൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഏകദേശം 2600 ഓളം സ്‌കൂൾ സെക്രട്ടറിമാരും കെയർടേക്കർമാരുമാണ് ഫോർസയിൽ അംഗമായിരിക്കുന്നത്. പെൻഷൻ പദ്ധതിയിൽ നിന്നും പൊതുമേഖലാ തൊഴിൽ വ്യവസ്ഥകളിൽ നിന്നും ചില ജീവനക്കാരെ മാത്രം ഒഴിവാക്കുന്നത് ന്യായീകരിക്കാനാകാത്തതാണെന്ന് ഫോർസ പ്രതികരിച്ചു. മെയ് മാസമാണ് തുടർച്ചയായുള്ള അവഗണനയ്‌ക്കെതിരെ പ്രതികരിക്കാൻ ഫോർസ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള സമരത്തിനായുള്ള വോട്ടിംഗും അതേമാസം സംഘടന ആരംഭിച്ചിരുന്നു.
കോർക്ക്: കോർക്കിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. 20 വയസ്സുള്ള യുവാവാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആറ് മണിയോടെ ഗ്ലാൻമിയറിലെ എം8 മോട്ടോർവേയിൽ ആയിരുന്നു അപകടം ഉണ്ടായത്. വിവരം അറിഞ്ഞ് പോലീസും അടിയന്തിര സേവനങ്ങളും എത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
