Author: sreejithakvijayan

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ പുരുഷനെ വെടിവച്ചും കാറിടിപ്പിച്ചും കൊലപ്പെടുത്താൻ ശ്രമം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിൽക്കൂളിൽ ആയിരുന്നു സംഭവം. വെടിയേറ്റ് പരിക്കേൽപ്പിച്ച ശേഷം ഇയാളെ കാറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ ദൃക്‌സാക്ഷികളോടും സംഭവത്തിന്റെ ദൃശ്യങ്ങൾ കൈവശം ഉള്ളവരോടും എത്രയും വേഗം ഗാർഡ സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശിച്ചു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡൺമുറിയിലെ മൾബറി പാർക്ക് പ്രദേശത്തായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടയാൾക്ക് 30 വയസ്സ് പ്രായം തോന്നിക്കും. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം എന്നാണ് പോലീസ് അറിയിക്കുന്നത്. 8.15 ഓടെയാണ് പോലീസിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഉടനെ സംഭവസ്ഥലത്ത് എത്തി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചു. സംഭവത്തിൽ 30 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ഡബ്ലിൻ: ഫാർമസ്യൂട്ടിക്കൽ ഇറക്കുമതിയ്ക്ക് 15 ശതമാനം താരിഫ്  നിശ്ചയിച്ചുകൊണ്ടുള്ള യുഎസ്- ഇയു കരാറിൽ ധാരണ. സംയുക്ത പ്രസ്താവനയിലൂടെയാണ് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇക്കാര്യം അറിയിച്ചത്. അയർലൻഡിനെ സംബന്ധിച്ച് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ കരാർ. മാസങ്ങൾ നീണ്ട അനിശ്ചിതത്വമാണ് കരാറിൽ ധാരണയായതോടെ അവസാനിച്ചിരിക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഏതാനും മാസങ്ങളായി കരാർ സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ 250 ശതമാനം വരെ നികുതി ചുമത്തുമെന്ന് ആയിരുന്നു നേരത്തെ ട്രംപിന്റെ പരാമർശം. ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് പുറമേ കാറുകൾ, സെമികണ്ടക്ടർ, ലംബർ എന്നിവയ്ക്കും 15 ശതമാനമായിരിക്കും താരിഫ്. യുഎസ്- ഇയു വ്യാപാര കരാറിനെ പ്രധാനമന്ത്രി മീഹോൾ മാർട്ടിനും ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും സ്വാഗതം ചെയ്തിട്ടുണ്ട്.

Read More

കിൽഡെയർ: കിൽഡെയറിലെ ന്യൂബ്രിഡ്ജിൽ കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുന്ന പദ്ധതിയിലേക്ക് ഇപ്പോൾ മുതൽ അപേക്ഷിക്കാം. ഇതിനായുള്ള ആപ്ലിക്കേഷൻ പോർട്ടൽ ബുധനാഴ്ച തുറന്നു. അടുത്ത മാസം 11 ആണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി. 11 ന് ഉച്ചയ്ക്ക് 12 മണിവരെ ആവശ്യക്കാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് വീട് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കിൽഡെയർ കൗണ്ടി കൗൺസിൽ പുതിയ അഫോർഡബിൾ ഹൗസിഗ് പദ്ധതി ആരംഭിച്ചത്. ഭവന പ്രതിസന്ധി പരിഹരിക്കുകയും കൗൺസിലിന്റെ ലക്ഷ്യമാണ്. ഡിആൻപി കൺസ്ട്രക്ഷൻ ലിമിറ്റഡുമായി സഹകരിച്ചാണ് കൗൺസിൽ പദ്ധതി നടപ്പിലാക്കുന്നത്. സ്വീകരിക്കുന്ന അപേക്ഷകൾ വിശദമായി പരിശോധിക്കും. ഇതിന് ശേഷം ഈ വർഷം ഡിസംബർ മുതൽ അടുത്ത വർഷം ജനുവരിയ്ക്കുള്ളിൽ പുതിയ വീടുകൾ വിതരണം ചെയ്യും. ടു-ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ അപ്പാർട്ടുമെന്റുകളും ത്രീ ബെഡ് റൂമുകളുള്ള ഓൺ ഡോർ ഡ്യൂപ്ലെക്‌സുകളുമുൾപ്പടെ അടങ്ങുന്ന ആറ് പുതിയ വീടുകളാണ് പദ്ധതിയിലുള്ളത്.

Read More

ഡബ്ലിൻ: സിംഗപ്പൂർ ഇന്റർനാഷണൽ പിയാനോ മത്സരത്തിൽ ജേതാവായി 10 വയസ്സുകാരൻ അഭിഷേക് ജിനോ. കാറ്റഗറി സി-യിൽ ആയിരുന്നു ജിനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിനോയുടെ ഈ സുവർണ നേട്ടം ലോകത്തിന് മുൻപിൽ അയർലൻഡ് മലയാളികളുടെ അഭിമാനം ഉയർത്തിയിരിക്കുകയാണ്. ന്യൂകാസിൽ വെസ്റ്റിൽ താമസിക്കുന്ന അഭിഷേക് ലിമെറിക് സ്‌കൂൾ ഓഫ് മ്യൂസിക്കിലാണ് പിയാനോ അഭ്യസിക്കുന്നത്. സ്റ്റുവർട്ട് ഒ സള്ളിവനാണ് ഗുരു. അയർലൻഡിലെ ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ അഭിഷേക് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇടിബി ഓൾ സ്റ്റാർസ് ടാലന്റ് അവാർഡ് ജേതാവ് കൂടിയാണ് അഭിഷേക്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഈ മാസം അവസാനം വരെ ഭൂരിഭാഗം ദിനങ്ങളിലും അസ്ഥിരകാലാവസ്ഥ അനുഭവപ്പെടുമെന്ന പ്രവചനവുമായി മെറ്റ് ഐറാൻ. അടുത്ത തിങ്കളാഴ്ച മുതൽ ഞായറാഴ്ചവരെ മഴ സജീവമായിരിക്കും. അയർലൻഡിന് സമീപം ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നുണ്ട്. അതേസമയം തന്നെ പകൽ സമയങ്ങളിൽ ശരാശരിയ്ക്ക് മുകളിൽ ചൂടും രാജ്യത്ത് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. അടുത്ത മാസം ആദ്യവാരവും വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ അനുഭവപ്പെടും. ശരാശരിയ്ക്ക് മുകളിൽ മഴ ലഭിക്കാനാണ് സാദ്ധ്യത. ശരാശരി താപനിലയായിരിക്കും അയർലൻഡിൽ അനുഭവപ്പെടുക.

Read More

ബെൽഫാസ്റ്റ് : സെന്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ച (24) വരെയാണ് കൺവെൻഷൻ. ഫാ. പോൾ പള്ളിച്ചാംകുടിയിൽ കൺവെൻഷന് നേതൃത്വം നൽകും. യു.കെ ഡിവൈൻ റിട്രീറ്റ് സെന്റർ അംഗങ്ങളാണ് ധ്യാനം നയിക്കുക. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്. മുതിർന്നവർക്കായുള്ള കുടുംബ ധ്യാനം റോസ്റ്റ് സെന്റ് ബെർനാടേറ്റ് ചർച്ചിൽ നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം പാരീഷ് സെന്ററിലാണ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയും രാവിലെ 9 മണിയ്ക്ക് ധ്യാനം ആരംഭിക്കും. ഞായറാഴ്ച 12.30 ഓടെയാണ് ധ്യാനത്തിന് തുടക്കമാകുക. കുമ്പസാരിക്കാനുള്ള സൗകര്യം, ലഘു ഭക്ഷണം, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ലീവിംഗ് സെർട്ട് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ഫല പ്രഖ്യാപനം. രാവിലെ 10 മണിയോടെ സ്‌കൂളുകളിൽ റിസൾട്ട് വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് www.examinations.ie എന്ന വെബ്‌സൈറ്റ് വഴി റിസൾട്ട് പരിശോധിക്കാം. പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഉണ്ട്. ഇക്കുറി 65,444 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 60,937 പേർ ലീവിംഗ് സെർട്ട് പ്രോഗ്രാമിൽ ഉൾപ്പെട്ടവരും, 4507 പേർ ലീവിംഗ് സെർട്ട് അപ്ലൈഡ് പ്രോഗ്രാമിൽ ഉൾപ്പെട്ടവരുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പരീക്ഷ എഴുതിയവരുടെ എണ്ണം കൂടുതലാണ്. അതേസമയം ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി .H1, O1 പോലുള്ള ഉന്നത ഗ്രേഡുകളുടെ അനുപാതം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. H1 ഗ്രേഡുകൾ കഴിഞ്ഞ വർഷം 14.3% ആയിരുന്നു എന്നാൽ ഇക്കുറി ഇത്. 11.7% ആയി ഇടിഞ്ഞു. മൊത്തത്തിൽ ഫലങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തേക്കാളും താഴ്ന്ന നിലയിലാണ്.

Read More

ഡബ്ലിൻ: അയർലൻഡിൽ ഓൺലൈൻ ഷോപ്പിംഗ് സേവനം വീണ്ടും ആരംഭിച്ച് മാർക്ക്‌സ് ആൻഡ് സ്‌പെൻസർ. ഉപഭോക്താക്കൾക്ക് ഇനി മുതൽ marksandspencer.ie എന്ന വെബ്‌സൈറ്റ് വഴിയും ആപ്പ് വഴിയും സാധനങ്ങൾ സ്വന്തമാക്കാം. കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഓൺലൈൻ സേവനങ്ങൾ കമ്പനി ആരംഭിച്ചത്. ഹാക്ക് ചെയ്തതിനെ തുടർന്ന് എം&എസിന്റെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു. എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി വാങ്ങാം. 50 യൂറോയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഡെലിവറി സൗജന്യമാണ്. ഇതിന് പുറമേ ക്ലിക്ക് ആൻഡ് കളക്ട് സേവനങ്ങളും പ്രയോജനപ്പെടുത്താം.

Read More

ബെൽഫാസ്റ്റ്: ജിസിഎസ്ഇ ( ജനറൽ സർട്ടിഫിക്കേറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പരീക്ഷയിൽ ഉന്നത വിജയങ്ങൾ സ്വന്തമാക്കി നോർതേൺ അയർലൻഡിലെ വിദ്യാർത്ഥികൾ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 32,000 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് പുറത്തുവന്നത്. ഇക്കുറി 31.6 ശതമാനം പേർ ഏഴോ, എ ഗ്രേഡോ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 31 ശതമാനമായിരുന്നു ഇത്. 83.5 ശതമാനം വിദ്യാർത്ഥികൾ C/4 ഓ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കി. 2024 ൽ ഇത് 82.7 ശതമാനം ആയിരുന്നു. ജിസിഎസ്ഇ ഇംഗ്ലീഷ് ഭാഷയിൽ 25.1 ശതമാനം പേർ എ/7 ഡ്രേഡുകളോ അതിന് മുകളിലോ ഗ്രേഡ് സ്വന്തമാക്കി. അതേസമയം ഇക്കുറി വടക്കൻ അയർലൻഡിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എൻഡ്രി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 1,75,555 എൻഡ്രികൾ ഉണ്ടായിരുന്നപ്പോൾ ഇക്കുറി അത് 1,73,675 ആയി.

Read More