ഡബ്ലിൻ: അയർലൻഡിൽ ലീവിംഗ് സെർട്ട് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു ഫല പ്രഖ്യാപനം. രാവിലെ 10 മണിയോടെ സ്കൂളുകളിൽ റിസൾട്ട് വിതരണം ചെയ്യും. വിദ്യാർത്ഥികൾക്ക് www.examinations.ie എന്ന വെബ്സൈറ്റ് വഴി റിസൾട്ട് പരിശോധിക്കാം. പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഉണ്ട്.
ഇക്കുറി 65,444 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 60,937 പേർ ലീവിംഗ് സെർട്ട് പ്രോഗ്രാമിൽ ഉൾപ്പെട്ടവരും, 4507 പേർ ലീവിംഗ് സെർട്ട് അപ്ലൈഡ് പ്രോഗ്രാമിൽ ഉൾപ്പെട്ടവരുമാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി പരീക്ഷ എഴുതിയവരുടെ എണ്ണം കൂടുതലാണ്.
അതേസമയം ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി .H1, O1 പോലുള്ള ഉന്നത ഗ്രേഡുകളുടെ അനുപാതം കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. H1 ഗ്രേഡുകൾ കഴിഞ്ഞ വർഷം 14.3% ആയിരുന്നു എന്നാൽ ഇക്കുറി ഇത്. 11.7% ആയി ഇടിഞ്ഞു. മൊത്തത്തിൽ ഫലങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തേക്കാളും താഴ്ന്ന നിലയിലാണ്.

