- യുഎപിഎ കേസ്: യുഎസ് പൗരനടക്കം ഏഴ് വിദേശികളെ അറസ്റ്റ് ചെയ്ത് എൻഐഎ
- ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
Author: sreejithakvijayan
ഡബ്ലിൻ: ഗാസയിലെ പട്ടിണി മരണങ്ങളിൽ പ്രതികരണവുമായി അയർലൻഡ് പ്രസിഡന്റ് മൈക്കിൾ ഡി ഹിഗ്ഗിൻസ്. അടിയന്തിര മാറ്റമില്ലാതെ ഗാസയിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയില്ല. പ്രശ്‌നപരിഹാരങ്ങൾക്കായി സെപ്തംബർവരെ കാത്തിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ ഇപ്പോഴത്തെ അവസ്ഥയിൽ ആർക്കും അത്ഭുതപ്പെടാനില്ല. കാരണം ഈ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ കുറേക്കാലങ്ങളായി മുന്നറിയിപ്പ് നൽകുന്നുണ്ട്. അടിയന്തിരമായ ഒരു മാറ്റമില്ലാതെ ഗാസയിലെ സ്ഥിതിഗതികൾ മാറുകയില്ല. ഇതിനായി സെപ്തംബർവരെ കാത്തിരിക്കാനും കഴിയില്ല. യൂറോപ്യൻ യൂണിയനിലെ മുഴുവൻ അംഗങ്ങളും മറ്റ് രാജ്യങ്ങളും ശക്തമായ നടപടി സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊന്ന പ്രതിയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഗാർഡ . 32 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂർത്ത ആയുധം കൈവശം സൂക്ഷിച്ചതിനും കൊലക്കുറ്റത്തിനുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതിയുടെ പേരോ മറ്റ് വിശദാംശങ്ങളോ ഗാർഡ പുറത്തുവിട്ടിട്ടില്ല. ഇയാളെ വിശദമായി ഗാർഡ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഷേയ്ൻ ലോവ്‌റി എന്ന യുവാവിനെ 32 കാരൻ കുത്തിക്കൊലപ്പെടുത്തിയത്. ട്വിൻബ്രൂക്ക് മേഖലയിൽ രാത്രി 8.15 ഓടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ ലോവ്‌റി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു.
ക്ലെയർ: കൗണ്ടി ക്ലെയറിൽ വ്യാപാര സ്ഥാപനത്തിൽ നിന്നും കാറുകൾ മോഷണം പോയി. ദരാഗിലെ വാണിജ്യസ്ഥാപനത്തിൽ ആയിരുന്നു സംഭവം. ആറ് കാറുകളാണ് ഇവിടെ നിന്നും മോഷണം പോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് പോലീസ് നടത്തിയ പരിശോധനയിൽ ഒരു വാഹനം കണ്ടെടുത്തിട്ടുണ്ട്. ഓഡി എസ് സലൂൺ, നേവി മേഴ്‌സിഡസ് സിഎൽഎ180, കറുത്ത നിറമുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ഫോക്സ്വാഗൺ ഗോൾഫ്, വെള്ള നിറത്തിലുള്ള ടൊയോട്ട സിഎച്ച്ആർ എന്നിവയാണ് മോഷണം പോയ കാറുകൾ. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ:അയർലൻഡിൽ ഇന്ത്യക്കാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ്. വംശീയത, ക്രിമിനൽ ചിന്താഗതി, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രണത്തിന്റെ കാരണങ്ങൾ. ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുളവാക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. ടെമ്പിൾമോറിലെ ഗാർഡ കോളേജിൽ 150-ലധികം പുതിയ ഗാർഡകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാർക്കെതിരെ ഇതുവരെ ഉണ്ടായ അക്രമ സംഭവങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് താൻ മേൽനോട്ടം വഹിക്കുന്നുണ്ട്. വംശീയത, ആക്രമണ മനോഭാവം, ദുർബലരായ ആളുകളെ ലക്ഷ്യമിടൽ എന്നിവയാണ് ഇന്ത്യക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പിന്നിലെ കാരണം. ഇത്തരം ആക്രമണങ്ങളിൽ കൗമാരക്കാർ ഉൾപ്പെടുന്നുവെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഡ്രൂ ഹാരിസ് കൂട്ടിച്ചേർത്തു.
ഡബ്ലിൻ: കനോലിയ്ക്കും ദി പോയിന്റിനുമിടയിലെ ലുവാസ് റെഡ് ലൈൻ സർവ്വീസ് പുനരാരംഭിക്കാൻ വൈകും. ഏതാനും ആഴ്ചകൾ കൂടി ഈ ലൈൻ അടച്ചിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ജോർജ്‌സ് ഡോക്ലാൻഡ്‌സ് പാലത്തിലെ തീപിടിത്തം ലൈനിൽ സാരമായ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നാണ് ലുവാസ് ഓപ്പറേറ്ററായ ട്രാൻസ്‌ഡേവ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു പാലത്തിൽ തീപിടിത്തം ഉണ്ടായത്. നിലവിൽ പാലത്തിൽ ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിൽ നിന്നുള്ള എൻജിനീയർമാരുടെ സംഘം വിശദമായ പരിശോധന നടത്തിവരികയാണ്. ഈ പരിശോധനകൾ പൂർത്തിയാക്കി പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്താതെ സർവ്വീസുകൾ പുനരാരംഭിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധസംഘം അഭിപ്രായപ്പെടുന്നത്. കനോലിയ്ക്കും ദി പോയിന്റിനും ഇടയിലുള്ള സർവ്വീസ് പുനരാരംഭിക്കുന്നത് വരെ ലുവാസ് റെഡ് ലൈൻ സർവ്വീസ് താലയ്ക്കും കനോലിയ്ക്കും ഇടയിൽ മാത്രമായി ചുരുങ്ങും. ലുവാവ് ടിക്കറ്റുകൾ ഡബ്ലിൻ ബസ് സർവ്വീസുകളിൽ പ്രയോജനപ്പെടുത്താം.
ഡബ്ലിൻ: അയർലൻഡിൽ തൊഴിലാളികളുടെ എണ്ണം വർദ്ധിച്ചു. ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് തൊഴിലാളികളുടെ എണ്ണം 2.8 ദശലക്ഷം കവിഞ്ഞു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക് ഓഫീസിന്റെ ഏറ്റവും പുതിയ ലേബർ ഫോഴ്‌സ് സർവ്വേ പ്രകാരം ഈ വർഷം രണ്ടാം പാദത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ 2.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് പുതിയ 63,900 തൊഴിലാളികൾ ഉണ്ടായി. ഇതോടെയാണ് ആകെ തൊഴിലാളികളുടെ എണ്ണം 2.82 ദശലക്ഷമെന്ന സംഖ്യ കടന്നത്. എന്നാൽ ഇതിൽ 49,200 പേർ കുടിയേറ്റ തൊഴിലാളികൾ ആണ്. രാജ്യത്ത് തൊഴിലാളികളുടെ ആവശ്യം വർദ്ധിച്ചതാണ് കുടിയേറ്റക്കാർക്ക് കൂടുതൽ തൊഴിൽ നൽകാൻ പ്രേരണയായത്. അയർലൻഡിലെ തൊഴിൽ സമയവും വർദ്ധിച്ചിട്ടുണ്ട്. ആഴ്ചയിൽ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം 1.6 ദശലക്ഷം വർദ്ധിച്ച് 88.9 ദശലക്ഷമായി. താമസ, ഭക്ഷണ സേവന പ്രവർത്തനങ്ങൾ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ ഓരോന്നിലും 3 ലക്ഷം മണിക്കൂർ കുറവ് രേഖപ്പെടുത്തി.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരി വേട്ട. 1.1 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. താലയിൽ ഇന്നലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ ടാരയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത്രയും വലിയ ലഹരി ശേഖരം പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്‌സും ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും സംയുക്തമായിട്ടായിരുന്നു പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ വീടുകളിൽ ആയിരുന്നു പരിശോധന നടത്തിയത്. 57 കിലോ കഞ്ചാവ്, ഹെറോയിൻ, ആംഫെറ്റാമിൻ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1.1 മില്യൺ യൂറോ വിലവരുമെന്നാണ് ഗാർഡയുടെ നിഗമനം. ഇവയുടെ യഥാർത്ഥ മൂല്യം പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് 50 ഉം 20 വയസ്സുള്ള പുരുഷന്മാരാണ് അറസ്റ്റിലായിട്ടുള്ളത്.
വിക്ലോ: ബ്രേയിലെ ഓണാഘോഷ പരിപാടികൾ ഈ മാസം 30 ന് (ശനിയാഴ്ച). വുഡ്ബ്രൂക്ക് കോളേജിലെ ഇൻഡോർ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുക. വിക്ലോയിലെയും സൗത്ത് ഡബ്ലിനിലെയും മലയാളികളാണ് ഓണാഘോഷ പരിപാടിയിൽ ഒത്തുചേരുക. തുമ്പപ്പൂ 25 എന്ന പേരിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും വിനോദപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. സിൽവർ കിച്ചൻ ആണ് ഇക്കുറി ഓണ വിരുന്ന് ഒരുക്കുന്നത്. പ്രമുഖ വയലിനിസ്റ്റ് സൂരജ്, യുവ ഡിജെAI, പ്രമുഖ ഗായകൻ നിഖിൽ എന്നിവർ ചേർന്നൊരുക്കുന്ന സംഗീത പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. തുമ്പപ്പൂ ഓണാഘോഷത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ ആയി സ്വന്തമാക്കാം. ഈ മാസം 28 വരെ മാത്രമേ ടിക്കറ്റുകൾ ലഭിക്കുകയുള്ളൂവെന്ന് സംഘാടകർ പറഞ്ഞു. വിശദ വിവരങ്ങൾക്കായി ബിജോ വർഗീസ് -0873124724, കിസാൻ തോമസ് -0876288906, സണ്ണി കൊച്ചുചിറ -0874198515, ജസ്റ്റിൻ ചാക്കോ -0872671587, റിസൺ ചുങ്കത്ത് -0876666135. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: വിവിധ രാജ്യങ്ങളിലെ കലയുടെയും സംസ്‌കാരത്തിന്റെയും സംഗമ വേദിയായി ഡബ്ലിൻ. അതുല്യപ്രതിഭകൾ അണിനിരക്കുന്ന ഇന്റർനാഷണൽ ഫെസ്റ്റ് 2025 ഇന്ന് നടക്കും. എൻ 11 ലെ കാബിന്റീലിയിലെ കിൽബോഗെട്ട് പാർക്കിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 6 വരെയാണ് ഫെസ്റ്റ് നടക്കുക. ഇന്ത്യയുൾപ്പെടെയുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ പരിപാടിയിൽ എത്തിച്ചേരും. സോഷ്യൽ സ്‌പേസ് ഇന്ത്യൻ കമ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. വിവിധ കാലാ-സാംസ്‌കാരിക പരിപാടികൾക്ക് ആഗോള രുചികൾ വിളമ്പുന്ന ഭക്ഷണ സ്റ്റാളുകളും, ഫാഷൻ കോണ്ടസ്റ്റ് മത്സരവും ഉണ്ടാകും. കാർണിവൽ റൈഡുകൾ, ഗെയിമുകൾ എന്നിവയും മേളയിൽ സംഘടിപ്പിക്കുന്നുണ്ട്. അയർലൻഡ്, ഇന്ത്യ, ജോർജിയ, ബ്രസീൽ, ചിലി, ഇന്തോനേഷ്യ, ചൈന, സ്‌പെയിൻ, ലിത്വാനിയ, പെറു, മലേഷ്യ, കൊറിയ, പോളണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ ഫെസ്റ്റിനുണ്ടാകും. ഫെസ്റ്റ് ആസ്വദിക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് കോംപ്ലക്‌സിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. നാലോളം ഫയർ എൻജിനുകൾ എത്തി ഏറെ പാടുപെട്ടാണ് തീ അണച്ചത്. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്റ്റുവർട്ട്സ്ടൗൺ റോഡിലെ ഫ്‌ലാറ്റ് കോംപ്ലക്‌സിൽ ആയിരുന്നു സംഭവം. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെങ്കിലും വലിയ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. എട്ട് മണിയോടെ ആരംഭിച്ച തീ അണയ്ക്കൽ പ്രവർത്തനങ്ങൾ രാത്രി വൈകിയും തുടർന്നു. സംഭവത്തിന് പിന്നാലെ സ്റ്റുവർട്ട്സ്ടൗൺ റോഡും അടച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
