- യുഎപിഎ കേസ്: യുഎസ് പൗരനടക്കം ഏഴ് വിദേശികളെ അറസ്റ്റ് ചെയ്ത് എൻഐഎ
- ഡോ.വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി
- ഏറ്റവും കൂടുതൽ വോട്ട് അടയാളപ്പെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിൽ സന്തോഷവും അഭിമാനവും ; രമേഷ് പിഷാരടി
- പാചകവാതക ക്ഷാമം രൂക്ഷം ; സംസ്ഥാനത്തുടനീളമുള്ള റസ്റ്റോറന്റുകൾ തിങ്കളാഴ്ച അടച്ചിടും
- പിനാകയുടെ കരുത്തില് കുതിക്കാന് ഭാരതം : ഏഴാമത്തെ റെജിമെന്റ് പൂർണ്ണ സജ്ജം
- ‘ ഇനി എന്റെ അനന്തരവന്റെ പേര് മാത്രമേ ബാക്കിയുള്ളൂ‘ ; മരിയ ഉമ്മന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ
- പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
- മൊണാലിസയുടെ വിവാഹം ലൗജിഹാദാണെന്ന് നാസിയ ഇലാഹി ഖാൻ ; ഫർമാന് ഷർജീൽ ഇമാമുമായി ബന്ധമുണ്ടെന്നും സംശയം
Author: sreejithakvijayan
ഡബ്ലിൻ: തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ മാനസികാരോഗ്യ ചാരിറ്റി സ്ഥാപനമായ പിയേറ്റ. ചിലവ് കുറയ്ക്കൽ നടപടിയുടെ ഭാഗമായിട്ടാണ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതുവഴി 3 മില്യൺ യൂറോയുടെ ചിലവ് ചുരുക്കലാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. പരിചരണത്തിനായുള്ള നിരക്ക് വർദ്ധന, ജീവിത ചിലവ് വർദ്ധന, പണം സമാഹരിക്കുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങിയ കാരണങ്ങളാൽ അടുത്തിടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് കമ്പനി നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചിലവ് ചുരുക്കാൻ സ്ഥാപനം തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയിൽ ആയിരിക്കും പുതിയ തീരുമാനം കൂടുതലായി പ്രതിഫലിക്കുകയെന്നാണ് സൂചന. 2006 ലാണ് പിയേറ്റ സ്ഥാപിതമായത്.
കോർക്ക്: കോർക്കിലെ ബ്ലാക്ക് വാട്ടർ നദിയിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊന്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ഇൻലാൻഡ് ഫിഷറീസ് അയർലൻഡ്. ഇതുവരെ നടത്തിയ പരിശോധനയിൽ ബാക്ടീരിയൽ അണുബാധ സ്ഥിരീകരിക്കുന്ന കണ്ടെത്തലുകൾ ഉണ്ടായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന തുടരുകയാണെന്നും ഐഫ്ഐ വ്യക്തമാക്കി. മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഐഫ്‌ഐയുടെ പ്രതികരണം. മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ബാക്ടീരിയ അണുബാധയുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. വൈറോളജി ഫലങ്ങൾ ലഭിക്കാൻ ഈ മാസം അവസാനമാകും. എൻവിരോൻമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും ആശ്വാസകരമാണെന്നും ഐഎഫ്‌ഐ വ്യക്തമാക്കി.
ഡബ്ലിൻ: ഡബ്ലിനിൽ അനധികൃതമായി വീടുകൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ച് ഡബ്ലിൻ സിറ്റി കൗൺസിൽ. ഇവർക്ക് നിയമാനുസൃതമായ മുന്നറിയിപ്പ് നൽകിക്കൊണ്ടുള്ള കത്തുകൾ നൽകി. വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ അനധികൃതമായി നൽകിയെന്ന് കണ്ടെത്തിയവർക്കെതിരെയാണ് നടപടി. 300 ഓളം വീട്ടുടമകൾക്കാണ് കത്ത് നൽകിയത്. ഈ വർഷം ഇതുവരെയുള്ള കണക്കുകളാണ് ഇത്. ഹ്രസ്വകാലത്തേയ്ക്ക് വീടുകൾ വാടയ്ക്ക് നൽകുന്നത് തടയുന്ന 2019 ലെ ഷോർട്ട് ടേം ലെറ്റിംഗ് ലെജിസ്ലേഷന്റെ ഭാഗമായിട്ടാണ് കത്തുകൾ നൽകിയിരിക്കുന്നത്. 2019 മുതൽ ഇതുവരെ ഇത്തരത്തിലുള്ള 1996 കേസുകൾക്ക് പരിഹാരം കണ്ടെത്തിയെന്നാണ് കൗൺസിൽ വക്താവ് പറയുന്നത്.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പരിക്കേറ്റു. കാരിക്ക്‌ഫെർഗസിലെ ലാർൺ റോഡിൽ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു അപകടം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നടന്ന് പോകുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ ഗാർഡ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു. സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
ഡെറി: ഡെറിയിലെ ബെനോൺ ബീച്ചിൽ നീന്തുകയോ കുളിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പ്. പരിസ്ഥിതിവകുപ്പാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ബീച്ചിലെ വെള്ളത്തിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ചയാണ് ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. നോർതേൺ അയർലൻഡിലെ പ്രമുഖ ബീച്ചുകളിൽ ഒന്നാണ് ഡെറിയിലെ ബോനോൺ ബീച്ച്. അവധി ദിനങ്ങളിൽ ധാരാളം പേരാണ് സമയം ചിലവഴിക്കാൻ ഇവിടെ എത്താറുള്ളത്. വാരാന്ത്യ ബാങ്ക് അവധി ദിനം വരുന്നതിനാൽ അന്നേ ദിവസങ്ങളിൽ നിരവധി പേർ ബീച്ചിൽ ഒഴിവ് നേരം ചിലവഴിക്കാൻ എത്തും. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഡബ്ലിൻ: ഡബ്ലിനിലെ റാത്ത്കൂളിൽ വാഹനാപകടം. നിരവധി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നലെ വൈകീട്ട് 6.40 ഓടെ എൻ7 ൽ ആയിരുന്നു സംഭവം. അപകടത്തിന് പിന്നാലെ റോഡ് അടച്ചു. വെസ്റ്റ്ബൗണ്ട് സൈഡിൽ ആയിരുന്നു സംഭവം. കൂട്ടിയിടിയിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിനിടെ ഒരു ട്രക്ക് റോഡിൽ മറിയുകയും ചെയ്തു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസും അടിയന്തിര സേവനങ്ങളും ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ ജംഗ്ഷൻ4 വഴി ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടങ്ങളിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
ഡബ്ലിൻ: അയർലൻഡിലെ ടൂറിസം മേഖല പ്രതിസന്ധി ഘട്ടത്തിലെന്ന് ഐറിഷ് ടൂറിസം ഇൻഡസ്ട്രി കോൺഫെഡറേഷൻ. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഇടപെടണം. മികച്ച യാത്രാനുഭവം സഞ്ചാരികൾക്ക് നൽകുന്നതിൽ രാജ്യം ശ്രദ്ധപതിപ്പിക്കണമെന്നും ഐടിഐസി ആവശ്യപ്പെട്ടു. അയർലൻഡിൽ എത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇതും അമേരിക്കൻ വിനോദസഞ്ചാരികളെ അമിതമായി ആശ്രയിക്കുന്നതും രാജ്യത്തിന് ദോഷമുണ്ടാക്കുന്നു. ഉയർന്ന ചിലവ്, അടിസ്ഥാന സൗകര്യങ്ങളിലെ പോരായ്മകൾ എന്നിവ ടൂറിസം മേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കും. അതുകൊണ്ട് തന്നെ മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമാണെന്നും ഐടിഐസി വ്യക്തമാക്കുന്നു.
ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ ഉണ്ടായ തീപിടിത്തം കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്ന് പോലീസ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ആയിരുന്നു ബെൽഫാസ്റ്റിലെ സ്റ്റുവർട്ട്‌സ്ടൗൺ റോഡിലെ ഫ്‌ളാറ്റിൽ തീപിടിത്തം ഉണ്ടായത്. സംഭവ സമയം തീ ഉയർന്ന ഫ്‌ളാറ്റിൽ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന് പിന്നാലെ കെട്ടിടത്തിൽ പോലീസും ഫോറൻസിക് ടീമും വിശദമായ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ആക്രമണമാണെന്ന് വ്യക്തമായത്.
ഡബ്ലിൻ: അയർലൻഡിൽ സമ്മറിന്റെ അവസാന നാളുകളിൽ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. അയർലൻഡിൽ മഴ സജീവമാകുന്നതാണ് സമ്മറിന്റെ അവസാന ദിനങ്ങളെ തണുപ്പിക്കുന്നത്. ഇന്ന് മുതൽ രാജ്യത്ത് നേരിയ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു. ഇന്ന് രാവിലെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. നേരിയ തോതിൽ ചാറ്റൽ മഴയും ഉണ്ടാകാം. എന്നാൽ പിന്നീട് കാലാവസ്ഥ തെളിയും. വെയിൽ അനുഭവപ്പെടും. 18 ഡിഗ്രി സെൽഷ്യസ് മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെയാകും ഇന്ന് രാജ്യത്ത് താപനില രേഖപ്പെടുത്തുക.
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവാക്കൾക്ക് നേരെ ആക്രമണം. രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. 20 വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഡബ്ലിൻ 1 ലെ സീൻ മക്‌ഡെർമോട്ട് സ്ട്രീറ്റ് അപ്പറിൽ വച്ചായിരുന്നു സംഭവം. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. പ്രതി ഗാർഡ കസ്റ്റഡിയിലാണ്. സംഭവത്തിൽ ഗാർഡ ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
