ബെൽഫാസ്റ്റ് : സെന്റ്. തോമസ് സീറോ മലബാർ ചർച്ച് ബെൽഫാസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന ബെൽഫാസ്റ്റ് ബൈബിൾ കൺവെൻഷന് ഇന്ന് തുടക്കം. ഇന്ന് മുതൽ ഞായറാഴ്ച (24) വരെയാണ് കൺവെൻഷൻ. ഫാ. പോൾ പള്ളിച്ചാംകുടിയിൽ കൺവെൻഷന് നേതൃത്വം നൽകും. യു.കെ ഡിവൈൻ റിട്രീറ്റ് സെന്റർ അംഗങ്ങളാണ് ധ്യാനം നയിക്കുക.
കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്. മുതിർന്നവർക്കായുള്ള കുടുംബ ധ്യാനം റോസ്റ്റ് സെന്റ് ബെർനാടേറ്റ് ചർച്ചിൽ നടക്കും. കുട്ടികൾക്കും യുവജനങ്ങൾക്കുമുള്ള ധ്യാനം പാരീഷ് സെന്ററിലാണ് സംഘടിപ്പിക്കുന്നത്. ഇന്നും നാളെയും രാവിലെ 9 മണിയ്ക്ക് ധ്യാനം ആരംഭിക്കും. ഞായറാഴ്ച 12.30 ഓടെയാണ് ധ്യാനത്തിന് തുടക്കമാകുക. കുമ്പസാരിക്കാനുള്ള സൗകര്യം, ലഘു ഭക്ഷണം, പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

