ഡബ്ലിൻ: സിംഗപ്പൂർ ഇന്റർനാഷണൽ പിയാനോ മത്സരത്തിൽ ജേതാവായി 10 വയസ്സുകാരൻ അഭിഷേക് ജിനോ. കാറ്റഗറി സി-യിൽ ആയിരുന്നു ജിനോ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിനോയുടെ ഈ സുവർണ നേട്ടം ലോകത്തിന് മുൻപിൽ അയർലൻഡ് മലയാളികളുടെ അഭിമാനം ഉയർത്തിയിരിക്കുകയാണ്.
ന്യൂകാസിൽ വെസ്റ്റിൽ താമസിക്കുന്ന അഭിഷേക് ലിമെറിക് സ്കൂൾ ഓഫ് മ്യൂസിക്കിലാണ് പിയാനോ അഭ്യസിക്കുന്നത്. സ്റ്റുവർട്ട് ഒ സള്ളിവനാണ് ഗുരു. അയർലൻഡിലെ ദേശീയ മത്സരങ്ങളിൽ ഉൾപ്പെടെ അഭിഷേക് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ഈ വർഷത്തെ ഇടിബി ഓൾ സ്റ്റാർസ് ടാലന്റ് അവാർഡ് ജേതാവ് കൂടിയാണ് അഭിഷേക്.
Discussion about this post

