ബെൽഫാസ്റ്റ്: ജിസിഎസ്ഇ ( ജനറൽ സർട്ടിഫിക്കേറ്റ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പരീക്ഷയിൽ ഉന്നത വിജയങ്ങൾ സ്വന്തമാക്കി നോർതേൺ അയർലൻഡിലെ വിദ്യാർത്ഥികൾ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഉയർന്ന ഗ്രേഡുകൾ വാങ്ങിയ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 32,000 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് പുറത്തുവന്നത്.
ഇക്കുറി 31.6 ശതമാനം പേർ ഏഴോ, എ ഗ്രേഡോ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 31 ശതമാനമായിരുന്നു ഇത്. 83.5 ശതമാനം വിദ്യാർത്ഥികൾ C/4 ഓ അതിന് മുകളിലെ ഗ്രേഡോ സ്വന്തമാക്കി. 2024 ൽ ഇത് 82.7 ശതമാനം ആയിരുന്നു. ജിസിഎസ്ഇ ഇംഗ്ലീഷ് ഭാഷയിൽ 25.1 ശതമാനം പേർ എ/7 ഡ്രേഡുകളോ അതിന് മുകളിലോ ഗ്രേഡ് സ്വന്തമാക്കി. അതേസമയം ഇക്കുറി വടക്കൻ അയർലൻഡിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എൻഡ്രി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 1,75,555 എൻഡ്രികൾ ഉണ്ടായിരുന്നപ്പോൾ ഇക്കുറി അത് 1,73,675 ആയി.

