ഡബ്ലിൻ: അയർലൻഡിൽ ഓൺലൈൻ ഷോപ്പിംഗ് സേവനം വീണ്ടും ആരംഭിച്ച് മാർക്ക്സ് ആൻഡ് സ്പെൻസർ. ഉപഭോക്താക്കൾക്ക് ഇനി മുതൽ marksandspencer.ie എന്ന വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും സാധനങ്ങൾ സ്വന്തമാക്കാം. കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഓൺലൈൻ സേവനങ്ങൾ കമ്പനി ആരംഭിച്ചത്. ഹാക്ക് ചെയ്തതിനെ തുടർന്ന് എം&എസിന്റെ ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടിരുന്നു.
എല്ലാ പ്രൈസ് റേഞ്ചിലുമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഓൺലൈൻ ആയി വാങ്ങാം. 50 യൂറോയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഡെലിവറി സൗജന്യമാണ്. ഇതിന് പുറമേ ക്ലിക്ക് ആൻഡ് കളക്ട് സേവനങ്ങളും പ്രയോജനപ്പെടുത്താം.
Discussion about this post

