Author: sreejithakvijayan

ക്ലെയർ: കൗണ്ടി ക്ലെയറിൽ പർവ്വതാരോഹണത്തിനിടെ പർവ്വതാരോഹകന് വീണ് പരിക്ക്. 60 വയസ്സുള്ള പർവ്വതാരോഹകനാണ് മുല്ലഗ്മോർ പർവ്വതത്തിൽ കുടുങ്ങിപ്പോയത്. അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ അവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 60 കാരനൊപ്പം ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. ഇവരാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്. ഗാൽവെ മൗണ്ടെയ്ൻ റെസ്‌ക്യൂ ടീമും ഐറിഷ് കോസ്റ്റ്ഗാർഡ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.

Read More

ഡബ്ലിൻ: നാസൽ ടാനറുകളുടെ ഉപയോഗം നിർത്തലാക്കണമെന്ന് ആവശ്യം. ഐറിഷ് ക്യാൻസർ സൊസൈറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഐസിഎസ് വ്യക്തമാക്കി. ഇത്തരം നാസൽ ടാനറുകളിൽ സിന്തറ്റിക് ഹോർമോൺ ആയ മെലനോട്ടൻ 2 അടങ്ങിയിട്ടുണ്ട്. മെലാനിന്റെ ഉത്തജേനം വർധിപ്പിക്കുന്ന ഈ ഹോർമോണുകൾ ചർമ്മത്തെ ഇരുണ്ടതാക്കും. മാത്രവുമല്ല രക്തസമ്മർദ്ദം, കാഴ്ചക്കുറവ്, വിറയൽ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. സൺബെഡുകളുടെ ഉപയോഗത്തോടൊപ്പം നാസൽ ടാനറുകളും ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമാക്കും.

Read More

ബെൽഫാസ്റ്റ്: ഇസ്രായേൽ നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രതിഷേധ റാലിയിൽ ആയിരുന്നു ആവശ്യം ഉയർന്നത്. ഗാസയിൽ ഇസ്രായേൽ നരഹത്യ നടത്തുകയാണെന്ന് പ്രതിഷേധക്കാർ ആവർത്തിച്ചു. നഗരമധ്യത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഇതേ തുടർന്ന് വൻഗതാഗത തടസ്സം നഗരത്തിൽ അനുഭവപ്പെട്ടു. സ്റ്റാർബക്‌സ്. ബാർക്ലേസ്, ആക്‌സ, ലിയോനാർഡോ എന്നീ ഹോട്ടലുകൾക്ക് മുൻപിൽ സംഘടിച്ച പ്രതിഷേധക്കാർ ഇസ്രായേലിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിന് ശേഷം ബിബിസി നോർതേൺ അയർലൻഡ് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാർ സംഘടിച്ചു. ഈ മാസം 18 മുതൽ ഇസ്രായേലി ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇസ്രായേലി ഫാർമ കമ്പനിയായ ടെവയുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ: ഡബ്ലിനിലെ ഫിൻഗൽസിൽ രേഖകൾ ഇല്ലാതെ സൂക്ഷിച്ച പണം കണ്ടെത്തി. പ്രദേശത്തെ വീട്ടിൽ ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ ഗാർഡ വിശദമായ അന്വേഷണം ആരംഭിച്ചു. 56,000 യൂറോയും 50,040 പൗണ്ടുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ 20 വയസ്സുള്ള യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് കേസ് എടുത്തിരിക്കുന്നത്.

Read More

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സ്‌കെറീസിൽ ആയിരുന്നു സംഭവം. രാവിലെ 10 മണിയോടെയാണ് ഒരാൾ കടലിൽ അകപ്പെട്ടതായി ഗാർഡയ്ക്കും അടിയന്തിര സേവനങ്ങൾക്കും വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. അദ്ദേഹത്തെ ഉടൻ കരയ്‌ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മൃതദേഹം ഡബ്ലിൻ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

Read More

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ പ്രൈമറി സ്‌കൂൾ വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഡൊണബേറ്റിലെ പുൽമേട്ടിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശം മുഴുവനായും പോലീസിന്റെ നിയന്ത്രണത്തിലാണ്. നോർത്ത് ഡബ്ലിനിൽ നിന്നുളള കൈരാൻ ഡർണിനായുള്ള തിരച്ചിലാണ് തുടരുന്നത്. കുട്ടിയെ കൊന്ന് ഈ പ്രദേശത്ത് കുഴിച്ചിട്ടിരിക്കാമെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ പരിശോധന തുടരുന്നത്. ഗാർഡ ടെക്‌നിക്കൽ ബ്യൂറോയിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു കുട്ടിയെ കാണാതായത്. നാല് വർഷം മുൻപായിരുന്നു സംഭവം.

Read More

ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ വീണ്ടും ഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് വീണ്ടും ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി സൈമൺ ഹാരിസ് രംഗത്ത് എത്തി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയരുന്നത്. ആദ്യ സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.

Read More

ഡബ്ലിൻ: യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡബ്ലിനിൽ. 5 ലക്ഷം യൂറോയുടെ സമ്മാനമാണ് ഡബ്ലിനിൽ നിന്നുള്ള വ്യക്തിയ്ക്ക് ലഭിച്ചത്. ഡബ്ലിൻ 24 ലെ ടാലയിലെ കിൽനാമനാഗ് ഷോപ്പിംഗ് സെന്ററിലെ ഡണ്ണസ് സ്റ്റോറുകളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാഷണൽ ലോട്ടറിയാണ് സമ്മാനം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അയർലൻഡിലെ 48,000 ത്തിലധികം കളിക്കാരാണ് യൂറോ മില്യൺസ്, പ്ലസ് ഗെയിമുകളിൽ സമ്മാനങ്ങൾ നേടിയത്. 14,16,35,41,45 എന്നിങ്ങനെയാണ് വിജയിച്ച നമ്പറുകൾ. കിൽനാമനാഗ് പ്രദേശത്തെ എല്ലാ കളിക്കാരും അവരുടെ ടിക്കറ്റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.

Read More

ഡബ്ലിൻ: അയർലൻഡിന്റെ പ്രധാന പ്രശ്‌നമാണ് റാഡിക്കൽ ഇസ്ലാമിസമെന്ന് പുതിയ ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. മതത്തിന്റെ പ്രേരണയാൽ ആക്രമണം നടത്തിയ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സർക്കാർ കണക്കുകൾ പ്രകാരം രണ്ട് ശതമാനം മുസ്ലീങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. എന്നാൽ ഒളിച്ചും പേര് മാറ്റിയും വ്യാജ രേഖകൾ ഉപയോഗിച്ചും താമസിക്കുന്നവർ അനവധിയാണ്. ഇവർ അഞ്ച് ശതമാനത്തോളമാണ്. ഇവർക്കിടയിലാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രവർത്തനം. ഇത് അയർലൻഡിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലൻഡിൽ തൊഴിൽ രഹിതരുടെ എണ്ണം കുറഞ്ഞു. ഓഗസ്റ്റിലെ കണക്കുകൾ പരിശോധിക്കുമ്പോൾ മുൻ മാസത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്കിൽ 4.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കുറി തൊഴിലില്ലായ്മ നിരക്ക് ( 4.1 ശതമാനം) അൽപ്പം കൂടുതലാണെന്ന് സിഎസ്ഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓഗസ്റ്റിൽ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 4.9 ശതമാനം ആയിരുന്നു. ജൂലൈയിൽ ഇത് 5 ശതമാനം ആയിരുന്നു. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ജൂലൈ മാസം 4.7 ശതമാനം ആയിരുന്നു. ഇത് ഓഗസ്റ്റിൽ 4.5 ശതമാനം ആയി. യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 11.9 ശതമാനം ആയി കുറഞ്ഞു. ജുലൈയിൽ ഇത് 12.1 ശതമാനം ആയിരുന്നു.

Read More