ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ ഒരാൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സ്കെറീസിൽ ആയിരുന്നു സംഭവം. രാവിലെ 10 മണിയോടെയാണ് ഒരാൾ കടലിൽ അകപ്പെട്ടതായി ഗാർഡയ്ക്കും അടിയന്തിര സേവനങ്ങൾക്കും വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഇവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. അദ്ദേഹത്തെ ഉടൻ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അദ്ദേഹത്തിന്റെ മൃതദേഹം ഡബ്ലിൻ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

