ബെൽഫാസ്റ്റ്: ഇസ്രായേൽ നിർമ്മിത ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി പലസ്തീൻ അനുകൂലികൾ. ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന പ്രതിഷേധ റാലിയിൽ ആയിരുന്നു ആവശ്യം ഉയർന്നത്. ഗാസയിൽ ഇസ്രായേൽ നരഹത്യ നടത്തുകയാണെന്ന് പ്രതിഷേധക്കാർ ആവർത്തിച്ചു.
നഗരമധ്യത്തിലായിരുന്നു പ്രതിഷേധ പ്രകടനം. ഇതേ തുടർന്ന് വൻഗതാഗത തടസ്സം നഗരത്തിൽ അനുഭവപ്പെട്ടു. സ്റ്റാർബക്സ്. ബാർക്ലേസ്, ആക്സ, ലിയോനാർഡോ എന്നീ ഹോട്ടലുകൾക്ക് മുൻപിൽ സംഘടിച്ച പ്രതിഷേധക്കാർ ഇസ്രായേലിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കി. ഇതിന് ശേഷം ബിബിസി നോർതേൺ അയർലൻഡ് ഓഫീസിന് മുൻപിൽ പ്രതിഷേധക്കാർ സംഘടിച്ചു. ഈ മാസം 18 മുതൽ ഇസ്രായേലി ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും ഇസ്രായേലി ഫാർമ കമ്പനിയായ ടെവയുടെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

