- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
ലിമെറിക്ക്: ലിമെറിക്കിൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർക്ക് മർദ്ദനം. 31 കാരനായ ഡോ. ആസിഫ് ഇഖ്ബാലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ മാസം 31 ന് ഉണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പാകിസ്താൻ സ്വദേശിയാണ് ആസിഫ് ഇഖ്ബാൽ. വംശീയ ആക്രമണം ആയിരുന്നു അദ്ദേഹത്തിന് നേരെ ഉണ്ടായത്. എമർജൻസി ഡിപ്പാർട്ട്‌മെന്റിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഇതിനിടെ അജ്ഞാതൻ അദ്ദേഹത്തെ പുറകിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. സ്വന്തം രാജ്യത്തേയ്ക്ക് തന്നെ മടങ്ങൂവെന്ന് അക്രമി ആക്രോശിച്ചതായി ഇഖ്ബാൽ പറയുന്നു. അതേസമയം സംഭവം വലിയ മാനസിക ബുദ്ധിമുട്ടാണ് ഇഖ്ബാലിന് ഉണ്ടാക്കിയിരിക്കുന്നത്.
മൊനാഗൻ: മൊനാഗനിൽ വാഹനം ഇടിച്ച് കാൽനട യാത്രികന് പരിക്ക്. 50 വയസ്സുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. എസ്‌യുവി ഇടിച്ചാണ് 50 കാരന് പരിക്കേറ്റത്. മൊനാഗനിലെ ബ്രോഡ് റോഡിൽ വച്ചായിരുന്നു അപകടം. നടന്ന് പോകുകയായിരുന്ന അദ്ദേഹത്തെ പുറകിൽ നിന്നും എസ്‌യുവി ഇടിച്ച് വീഴ്ത്തുകയായിരുന്നു. അവർ ലേഡി ഓഫ് ലൂർദ്‌സ് ആശുപത്രിയിലാണ് പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ചിട്ടുള്ളത്.
ഡബ്ലിൻ: ഡബ്ലിനിൽ എച്ച്‌ഐവി പ്രതിരോധ കുത്തിവയ്പ്പിനായി കാത്തിരിക്കുന്നത് 800 ലധികം പേർ. ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഡബ്ലിനിൽ 862 പേരാണ് എച്ച്‌ഐവി പ്രീ-എക്‌സ്‌പോഷർ പ്രോഫിലാക്‌സിസിനായി (HIV PrEP ) കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം രാജ്യത്ത് ഈ മരുന്നിനായുള്ള ആവശ്യകത വർധിച്ചുവരുകയാണ്. 2019 ലാണ് എച്ച്‌ഐവി പ്രതിരോധത്തിനായി ആളുകൾക്ക് HIV PrEP നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ തുടക്കം കുറിച്ചത്. സൗജന്യമാണ് മരുന്ന് വിതരണം. ഈ മരുന്ന് ലൈംഗിക ബന്ധത്തിലൂടെ എച്ച്‌ഐവി പടരാനുള്ള സാദ്ധ്യത 99 ശതമാനവും കുത്തിവയ്പ്പിലൂടെ രോഗം പടരാനുള്ള സാദ്ധ്യത 74 ശതമാനവും കുറയ്ക്കുന്നു. എച്ച്‌ഐവി ഇല്ലാത്ത ആളുകൾക്കും, ഗർഭനിരോധ ഉറകൾ ഇല്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും, എച്ച്‌ഐവി ബാധിച്ച പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും കുത്തിവയ്ക്ക് എടുക്കാം.
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബെൽഫാസ്റ്റിൽ നിന്നും ലണ്ടനിലേക്ക് പോയ ഇസിജെറ്റ് വിമാനം ആണ് താഴെയിറക്കിയത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു വിമാനം വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. പുറപ്പെട്ട് 20 മിനിറ്റുകൾക്കുള്ളിൽ വിമാനം തിരികെ ബെൽഫാസ്റ്റ് വിമാനത്താവളത്തിൽ തന്നെ ഇറക്കുകയായിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം താഴെയിറക്കിയത് എന്നാണ് സൂചന.
ഡബ്ലിൻ: അയർലൻഡിൽ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള വ്യാജമരുന്നുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്. ഹെൽത്ത് പ്രൊഡക്ടസ് റെഗുലേറ്ററി അതോറിറ്റിയാണ് മുന്നറിപ്പ് നൽകിയത്. ഇത്തരം മരുന്നുകൾ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചു. ജിഎൽപി-1 മരുന്നുകൾക്കെതിരെയാണ് ഇപ്പോൾ എച്ച്പിആർഎ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും പ്രമേഹത്തിനും വേണ്ടി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇത്. വ്യാജ ജിഎൽപി-1 മരുന്നുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് എച്ച്പിആർഎ വ്യക്തമാക്കുന്നത്. അടുത്തിടെയായി ഇത്തരം മരുന്നുകളുടെ ഓൺലൈൻ വിൽപ്പന വലിയ തോതിൽ വർധിച്ചിരുന്നു. ഇതോടെയാണ് മുന്നറിയിപ്പ്.
കോർക്ക്: കൗണ്ടി കോർക്കിൽ രണ്ടാമത്തെ ഏഷ്യൻ ഹോർനെറ്റ് കൂട് കണ്ടെത്തി. കോബിലാണ് രണ്ടാമത്തെ കൂട് കണ്ടെത്തിയത്. ഈ കൂട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കോബിലെ ഒരു വീടിനുള്ളിൽ ഏഷ്യൻ കടന്നലിനെ കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ നടത്തിയ തിരച്ചിലിലാണ് കൂട് കണ്ടെത്തിയത്. അതേസമയം നേരത്തെ തന്നെ മേഖലയിൽ രണ്ടാമത്തെ കൂട് കണ്ടെത്തിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം കോർക്കിലെ ബാല്ലിൻടെമ്പിൾ മേഖലയിൽ കണ്ടെത്തിയ ആദ്യ കടന്നൽ കൂട് നാഷണൽ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് സർവ്വീസ് അധികൃതർ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കൂട് കണ്ടെത്തുന്നത്.
ഡബ്ലിൻ: അയർലൻഡ് ജനതയ്ക്കായി കൂടുതൽ തൊഴിലവസരങ്ങൾ തുറന്ന് ഐറിഷ് ധനകാര്യ സ്ഥാപനമായ സെൻട്രലിസ്. ഡബ്ലിനിലെ സ്ഥാപനത്തിൽ കൂടുതൽ പേരെ കൂടി നിയമിക്കാനാണ് തീരുമാനം. 30 പുതിയ തൊഴിലവസരങ്ങളാണ് ഉള്ളത്. ഡബ്ലിനിൽ പുതിയ ഓഫീസ് സെൻട്രലിസ് തുറക്കുന്നുണ്ട്. ഇവിടേയ്ക്കാണ് പുതിയ നിയമനങ്ങൾ. 15 മില്യൺ യൂറോയാണ് കമ്പനി രാജ്യതലസ്ഥാനത്ത് നിക്ഷേപിക്കുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എച്ച്ജിജിസിയിൽ നിന്ന് ഗ്രൂപ്പ് 500 ബില്യൺ യൂറോയിലധികം മൂല്യമുള്ള നിക്ഷേപം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ലിനിൽ പുതിയ സ്ഥാപനം തുറക്കുന്നത്.
കോർക്ക്: വെസ്റ്റ് കോർക്കിലെ മിസെൻ ദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. തിമിംഗലത്തിന് സമീപം പോകരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഫിൻ വെയിൽ ആണ് കരയ്ക്കടിഞ്ഞത്. ഏതാനും ദിവസങ്ങൾ പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്. ഇതിൽ നിന്നും രൂക്ഷഗന്ധവും വമിക്കുന്നുണ്ട്. ബാർലികോവ് ബീച്ചിലാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. തിമിംഗലം ചത്തതിന്റെ കാരണം വ്യക്തമല്ല. ഇതിന്റെ ശരീരത്തിൽ നിന്നും സ്രാവിന്റെ പല്ല് കണ്ടെടുത്തിട്ടുണ്ട്.
കിൽഡെയർ: അമിത വേഗതിയിൽ സഞ്ചരിച്ച ആഡംബര വാഹനം പിടിച്ചെടുത്ത് പോലീസ്. പോർഷെ കാറാണ് പിടിച്ചെടുത്തത്. ഈ കാറിന് നികുതി നൽകിയതിന്റെ രേഖകളോ ഇൻഷൂറൻസോ ഇല്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. സൗത്ത് കിൽഡെയറിലെ മേയ്ഫീൽഡിലെ എം7 ൽ വാഹന പരിശോധനയ്ക്കിടെ ആയിരുന്നു വാഹനം പിടിച്ചെടുത്തത്. 120 കിലോമീറ്റർ വേഗപരിധിയുള്ള മേഖലയാണ് ഇത്. ഇതുവഴി 149 കിലോമീറ്റർ വേഗതയിൽ ആയിരുന്നു കാർ എത്തിയത്. ഇതോടെ പോലീസ് തടയുകയായിരുന്നു. പരിശോധനയിൽ വാഹനത്തിന് മതിയായ രേഖകൾ ഇല്ലെന്ന് വ്യക്തമായി. ഇതിന് പുറമേ ഡ്രൈവർ ലഹരിയും ഉപയോഗിച്ചിരുന്നു.
ഡബ്ലിൻ: അനിശ്ചിതകാല സമരം അവസാനിപ്പിച്ച് ഫോർസ. പ്രശ്‌നപരിഹാരത്തിനായുള്ള ചർച്ചയ്ക്ക് വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ സമ്മതിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെയർടേക്കർമാരും സെക്രട്ടറിമാരും സമരം ആരംഭിച്ചത്. ഈ മാസം 10 ന് ആണ് ചർച്ച. ജീവനക്കാരെ പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ഡബ്ല്യുപിസിയുമായുള്ള യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് പുറമേ ശമ്പളം, ലീവ്, തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും. അതേസമയം സമരം വലിയ ബുദ്ധിമുട്ടായിരുന്നു സ്കൂളുകൾക്ക് ഉണ്ടാക്കിയത്. കെയർടേക്കർമാരും സെക്രട്ടറിമാരും ഇല്ലാത്തതിനെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റി. പല സ്കൂളുകളും വിദ്യാർത്ഥികളോട് ഹാജരാകേണ്ടതില്ലെന്ന് നിർദ്ദേശിച്ചിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
