ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ കാണാതായ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. ഡൊണബേറ്റിലെ പുൽമേട്ടിലാണ് തിരച്ചിൽ തുടരുന്നത്. പ്രദേശം മുഴുവനായും പോലീസിന്റെ നിയന്ത്രണത്തിലാണ്. നോർത്ത് ഡബ്ലിനിൽ നിന്നുളള കൈരാൻ ഡർണിനായുള്ള തിരച്ചിലാണ് തുടരുന്നത്.
കുട്ടിയെ കൊന്ന് ഈ പ്രദേശത്ത് കുഴിച്ചിട്ടിരിക്കാമെന്നാണ് നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ പരിശോധന തുടരുന്നത്. ഗാർഡ ടെക്നിക്കൽ ബ്യൂറോയിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിശോധന. മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ആയിരുന്നു കുട്ടിയെ കാണാതായത്. നാല് വർഷം മുൻപായിരുന്നു സംഭവം.
Discussion about this post

