ക്ലെയർ: കൗണ്ടി ക്ലെയറിൽ പർവ്വതാരോഹണത്തിനിടെ പർവ്വതാരോഹകന് വീണ് പരിക്ക്. 60 വയസ്സുള്ള പർവ്വതാരോഹകനാണ് മുല്ലഗ്മോർ പർവ്വതത്തിൽ കുടുങ്ങിപ്പോയത്. അദ്ദേഹത്തെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഉച്ചയ്ക്ക് 1.45 ഓടെയാണ് അടിയന്തര സേവനങ്ങൾക്ക് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ അവർ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 60 കാരനൊപ്പം ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. ഇവരാണ് വിവരം അടിയന്തിര സേവനങ്ങളെ അറിയിച്ചത്. ഗാൽവെ മൗണ്ടെയ്ൻ റെസ്ക്യൂ ടീമും ഐറിഷ് കോസ്റ്റ്ഗാർഡ് അംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
Discussion about this post

