ഡബ്ലിൻ: നാസൽ ടാനറുകളുടെ ഉപയോഗം നിർത്തലാക്കണമെന്ന് ആവശ്യം. ഐറിഷ് ക്യാൻസർ സൊസൈറ്റിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഐസിഎസ് വ്യക്തമാക്കി.
ഇത്തരം നാസൽ ടാനറുകളിൽ സിന്തറ്റിക് ഹോർമോൺ ആയ മെലനോട്ടൻ 2 അടങ്ങിയിട്ടുണ്ട്. മെലാനിന്റെ ഉത്തജേനം വർധിപ്പിക്കുന്ന ഈ ഹോർമോണുകൾ ചർമ്മത്തെ ഇരുണ്ടതാക്കും. മാത്രവുമല്ല രക്തസമ്മർദ്ദം, കാഴ്ചക്കുറവ്, വിറയൽ, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും.
സൺബെഡുകളുടെ ഉപയോഗത്തോടൊപ്പം നാസൽ ടാനറുകളും ഉപയോഗിക്കാറുണ്ട്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കും.
Discussion about this post

