ഡബ്ലിൻ: അയർലൻഡിന്റെ പ്രധാന പ്രശ്നമാണ് റാഡിക്കൽ ഇസ്ലാമിസമെന്ന് പുതിയ ഗാർഡ കമ്മീഷണർ ജസ്റ്റിൻ കെല്ലി. മതത്തിന്റെ പ്രേരണയാൽ ആക്രമണം നടത്തിയ സംഭവങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സർക്കാർ കണക്കുകൾ പ്രകാരം രണ്ട് ശതമാനം മുസ്ലീങ്ങൾ മാത്രമാണ് രാജ്യത്തുള്ളത്. എന്നാൽ ഒളിച്ചും പേര് മാറ്റിയും വ്യാജ രേഖകൾ ഉപയോഗിച്ചും താമസിക്കുന്നവർ അനവധിയാണ്. ഇവർ അഞ്ച് ശതമാനത്തോളമാണ്. ഇവർക്കിടയിലാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രവർത്തനം. ഇത് അയർലൻഡിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post

