ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ വീണ്ടും ഭീഷണി. സോഷ്യൽ മീഡിയ വഴിയാണ് വീണ്ടും ഭീഷണി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പ്രതികരണവുമായി സൈമൺ ഹാരിസ് രംഗത്ത് എത്തി.
ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് അദ്ദേഹത്തിനെതിരെ ഭീഷണി ഉയരുന്നത്. ആദ്യ സംഭവത്തിൽ 30 വയസ്സുള്ള യുവതിയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്.
Discussion about this post

