- ബാലകൃഷ്ണപിള്ളയെന്ന അതികായനെ വീഴ്ത്തിയ ഐഷാപോറ്റി ; ബാലഗോപാലിന് ചുവട് പിഴയ്ക്കുമോ ?
- കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച ; അന്വേഷണം അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച്
- 300 കിലോമീറ്റർ വരെ പ്രവർത്തന പരിധി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ
- അച്ഛന്റെ ഘാതകനായി കാത്തിരിപ്പ് ; ജാമ്യത്തിലിറങ്ങിയപ്പോൾ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി മകൻ
- രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം 28 ന് ; പ്രധാനമന്ത്രി എത്തും
- കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
- കെ സുധാകരനും അടൂർ പ്രകാശിനും ഹൈക്കമാൻഡ് ഇളവ് അനുവദിച്ചേക്കും : അരുവിക്കര വേണമെന്ന് ശിവകുമാർ
- ‘ ഇവിടെ എല്ലാവരും സനാതനികളാണ് , സാറാ അലിഖാനും അങ്ങനെ എഴുതി നൽകണം , അതിൽ എന്താണ് എതിർപ്പ് ‘ ; കങ്കണ
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന് ബോംബ് ഭീഷണി. വീട് ബോംബുവച്ച് തകർക്കുമെന്ന ഭീഷണി സന്ദേശം ആണ് ഏറ്റവും ഒടുവിലായി ലഭിച്ചത്. സന്ദേശം ലഭിച്ചതിന് പിന്നാലെ ഗാർഡ ഡോഗ് യൂണിറ്റ് എത്തി സ്ഥലത്ത് പരിശോധന നടത്തി. നിലവിൽ സൈമൺ ഹാരിസോ കുടുംബമോ വീട്ടിൽ ഇല്ല. ഇത് ആശ്വാസകരമാണ്. ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് സൈമൺ ഹാരിസിനും കുടുംബത്തിനുമെതിരെ ഭീഷണി സന്ദേശം ലഭിക്കുന്നത്. ശനിയാഴ്ച അദ്ദേഹത്തെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം തുടരുന്നതിനിടെ ആണ് ബോംബ് ഭീഷണി.
ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ ഈ വാരം അസ്ഥിര കാലാവസ്ഥയായിരിക്കുമെന്ന് പ്രവചിച്ച് മെറ്റ് ഐറാൻ. ഇന്ന് പകൽ പൊതുവെ വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ വൈകുന്നേരമാകുമ്പോഴേയ്ക്കും കാലാവസ്ഥയിൽ മാറ്റം ഉണ്ടാകും. നേരിയ മഴ ലഭിക്കാനാണ് സാധ്യതയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് 18 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും ഉയർന്ന താപനില. നാളെ മുതൽ മഴ സജീവമാകും. നാളെ മുതൽ വ്യാഴാഴ്ചവരെ പകലും വൈകുന്നേരങ്ങളിലും ചാറ്റൽ മഴ അനുഭവപ്പെടും. ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകും. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ വരണ്ട, തെളിഞ്ഞ കാലാവസ്ഥ തുടരും. ചില സമയങ്ങളിൽ കാറ്റിന് സാധ്യതയുണ്ട്.
ബെൽഫാസ്റ്റ്: ലഫ് നീഗിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി പൊതുയോഗം ചേരാൻ തീരുമാനം. മേഖലയിൽ താമസിക്കുന്ന രാഷ്ട്രീയക്കാരും പരിസ്ഥിതി പ്രവർത്തകരുമാണ് യോഗം ചേരുന്നത്. കൗണ്ടി ടൈറോണിലെ കിന്റർക്ക് കൾച്ചറൽ സെന്ററിലാണ് യോഗം ചേരുക. ലഫ് നീഗിൽ ബ്ലൂ-ഗ്രീൻ ആൽഗകളുടെ വ്യാപനം അതിരൂക്ഷം ആയിട്ടുണ്ട്. ഇതോടെ പരിസ്ഥിതി സ്‌നേഹികളും പ്രദേശവാസികളും ലഫ് നീഗിന്റെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു. രാഷ്ട്രീയ ഇടപെടൽ കൊണ്ട് മാത്രമേ പ്രശ്‌നം പരിഹരിക്കാൻ കഴിയുകയുള്ളൂവെന്ന നിർദ്ദേശം നേരത്തെ ഉയർന്നുവന്നിരുന്നു. ഇതോടെയാണ് മേഖലയിലെ രാഷ്ട്രീയ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യുന്നത്.
ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട്‌ചെയ്യണമെന്ന് അറിയാതെ ഐറിഷ് ജനത. സ്ഥാനാർത്ഥികളിൽ ആർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അറിയില്ലെന്നാണ് അഞ്ചിലൊന്ന് വോട്ടർമാരും വ്യക്തമാക്കുന്നത്. അയർലൻഡ് തിങ്ക്‌സ് / സൺഡേ ഇൻഡിപെൻഡന്റ് അഭിപ്രായവോട്ടെടുപ്പിലാണ് ഇത് സംബന്ധിച്ച കണ്ടെത്തൽ. ഫിൻ ഗെയ്ൽ സ്ഥാനാർത്ഥി ഹീതർ ഹംഫ്രീസിന് 21 ശതമാനം വോട്ടുകളുടെ നേരിയ ലീഡ് മാത്രമേ ഉണ്ടാകുവെന്നാണ് അഭിപ്രായ വോട്ടെടുപ്പിൽ നിന്നും വ്യക്തമാകുന്നത്. വോട്ടെടുപ്പിൽ അഭിപ്രായം പ്രകടിപ്പിച്ച 20 ശതമാനം പേർ യഥാക്രമം കാതറിൻ കൊണോലിയെയും ജിം ഗാവിനെയും പിന്തുണച്ചു. ഇതേസമയം 39 ശതമാനം പേർ ആർക്ക് വോട്ട് ചെയ്യണമെന്ന് അറിയില്ലെന്ന് വ്യക്തമാക്കി.
ഡബ്ലിൻ: കുടുംബങ്ങളുടെ ചിലവ് കുറയ്ക്കുന്നതിലാണ് വരാനിരിക്കുന്ന ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന അഭിപ്രായത്തിൽ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇന്ന് നടക്കുന്ന ഫിൻ ഗെയ്ൽ പാർലമെന്ററി പാർട്ടി യോഗത്തിൽ അദ്ദേഹം ഈ അഭിപ്രായം പങ്കുവയ്ക്കും. സേവനങ്ങളുടെ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുന്നതിലും ബജറ്റ് ശ്രദ്ധചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അടുത്താഴ്ച ഡെയ്ൽ കൂടാനിരിക്കെ ഇന്ന് മുള്ളിംഗറിലാണ് യോഗം. തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ ചെലുത്തേണ്ടത് എന്ന് സൈമൺ ഹാരിസ് യോഗത്തിൽ വ്യക്തമാക്കും. വീടുകളും അടിസ്ഥാന സൗകര്യങ്ങളും കൂടുതലായി നിർമ്മിക്കാൻ ബജറ്റിലൂടെ അവസരം ഒരുക്കണമെന്നും തൊഴിലാളി കുടുംബങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പരിഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടും. പരിചരണം ആവശ്യമുള്ളവർക്കും വികലാംഗർക്കും സഹായകരമായ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നും സൈമൺ ഹാരിസ് വ്യക്തമാക്കും.
ബെൽഫാസ്റ്റ്: സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 46 വയസ്സുകാരനെയാണ് ഇന്ന് ബെൽഫാസ്റ്റ് കോടതിയിൽ ഹാജരാക്കുക. അതേസമയം ഇയാളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. നിലവിൽ സ്‌ഫോടക വസ്തുക്കൾ കൈവശം സൂക്ഷിച്ചതിനാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുള്ളത്. ഇതിന് പുറമേ എ,ബി,സി ക്ലാസുകളിലുള്ള ലഹരി വസ്തുക്കൾ കൈവശം സൂക്ഷിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഇയാളെ ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് ഹാജരാക്കുക.
കെറി: കെറിയിൽ വാഹനാപകടത്തിൽ ഒരു മരണം. 50 വയസ്സുകാരനാണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് 4.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. കോണർ പാസിലെ ആൻ ക്ലോഹനിൽ ആയിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും ദമ്പതികൾ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 50 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രണ്ടാമത്തെ ബൈക്കിൽ ഉണ്ടായിരുന്ന സ്ത്രീയ്ക്കും പുരുഷനും സാരമായി പരിക്കേറ്റു. ഇവരെ കെറിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡബ്ലിൻ: ഡബ്ലിൻ ഫയർ ബ്രിഗേഡിലെ എസ്‌ഐപിടിയു (SIPTU ) അംഗങ്ങൾ ഇന്ന് ആരംഭിക്കാനിരുന്ന സമരം മാറ്റിവച്ചു. കൂടുതൽ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഫയർ ബ്രിഗേഡിലെ പുതിയ സംവിധാനങ്ങളിൽ പ്രതിഷേധിച്ചാണ് എസ്‌ഐപിടിയു സമരം പ്രഖ്യാപിച്ചത്. ഈ വരുന്ന വെള്ളിയാഴ്ച വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനുമായി അംഗങ്ങൾ ചർച്ച നടത്തുന്നുണ്ട്. അതിനാലാണ് സമരം മാറ്റിവച്ചത്. ചർച്ചയിൽ ആവശ്യങ്ങളിൽ ധാരണയായില്ലെങ്കിൽ സമരം കടുപ്പിക്കാനാണ് എസ്‌ഐപിടിയുവിന്റെ തീരുമാനം. പുതിയ കോൾ-ഔട്ട്, ഡിസ്പാച്ച് സംവിധാനം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളാണ് തർക്കത്തിന് കാരണം. കൂടിയാലോചന കൂടാതെ പുതിയ കമ്പ്യൂട്ടർ എയ്ഡഡ് ഡിസ്പാച്ച് സംവിധാനം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഭവന, തദ്ദേശ സ്വയംഭരണ, പൈതൃക വകുപ്പുകൾ ആരോപിച്ചിരുന്നു.
ഡബ്ലിൻ: വ്യക്തികൾ തമ്മിലുള്ള മൊബൈൽ പേയ്‌മെന്റ് സേവനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബാങ്കുകൾ. എഐബി, ബാങ്ക് ഓഫ് അയർലൻഡ്, പിടിഎസ്ബി എന്നീ ബാങ്കുകൾ സംയുക്തമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ റെവല്യൂട്ട്, എൻ 26 എന്നീ ബാങ്കുകൾ വ്യക്തികൾ തമ്മിലുള്ള ഓൺലൈൻ പേയ്‌മെന്റ് ഇടപാട് സേവനം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. സിപ്പേയ് ( Zippay) എന്നാണ് വ്യക്തികൾ തമ്മിലുള്ള പണമിടപാടിന് നൽകുന്ന പേര്. മൂന്ന് ബാങ്കുകളുടെയും ഓൺലൈൻ ബാങ്കിംഗ് ആപ്പുവഴി ഈ സേവനം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. പണം അയക്കുന്നതിന് പുറമേ പണം ആവശ്യപ്പെടാനും (റിക്വസ്റ്റ്), സ്പ്ലിറ്റ് പേയ്‌മെന്റ് രീതിയ്ക്കും സിപ്പേയ് പ്രയോജനപ്പെടുത്താം. പുതിയ സേവനം വരുന്നതോട് കൂടി മൂന്ന് ബാങ്കുകളിലെയും 5 മില്യൺ ആളുകൾക്കാണ് പ്രയോജനം ലഭിക്കുക.
ഡബ്ലിൻ: മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണത്തിൽ നടപടിയുണ്ടാകുമെന്ന് അറിയിച്ച് അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസ്. കേംബ്രിഡ്ജ് മുൻ മേയറും മലയാളി അഭിഭാഷകനുമായ ബൈജു തിട്ടല നൽകിയ പരാതിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നത് ആണെന്നും ഹിഗ്ഗിൻസ് പറഞ്ഞു. പ്രസിഡന്റിന് പുറമേ നീതി മന്ത്രി ജിം ഒ കെല്ലഗനും ബൈജു തട്ടില പരാതി നൽകിയിട്ടുണ്ട്. അയർലൻഡിലെ വംശീയ ആക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നുമാണ് കെല്ലഗനും ഉറപ്പു നൽകുന്നത്. പ്രവാസി സമൂഹത്തിന് ആശങ്കയ്ക്ക് സാഹചര്യമുണ്ടാവില്ല. വംശീയ ആക്രമണങ്ങളോട് സഹിഷ്ണുത കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
