ഡബ്ലിൻ: യൂറോ മില്യൺസ് പ്ലസ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഡബ്ലിനിൽ. 5 ലക്ഷം യൂറോയുടെ സമ്മാനമാണ് ഡബ്ലിനിൽ നിന്നുള്ള വ്യക്തിയ്ക്ക് ലഭിച്ചത്. ഡബ്ലിൻ 24 ലെ ടാലയിലെ കിൽനാമനാഗ് ഷോപ്പിംഗ് സെന്ററിലെ ഡണ്ണസ് സ്റ്റോറുകളിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്.
നാഷണൽ ലോട്ടറിയാണ് സമ്മാനം സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. അയർലൻഡിലെ 48,000 ത്തിലധികം കളിക്കാരാണ് യൂറോ മില്യൺസ്, പ്ലസ് ഗെയിമുകളിൽ സമ്മാനങ്ങൾ നേടിയത്. 14,16,35,41,45 എന്നിങ്ങനെയാണ് വിജയിച്ച നമ്പറുകൾ. കിൽനാമനാഗ് പ്രദേശത്തെ എല്ലാ കളിക്കാരും അവരുടെ ടിക്കറ്റുകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കണമെന്ന് നാഷണൽ ലോട്ടറി അറിയിച്ചു.
Discussion about this post

