ഡബ്ലിൻ : സർക്കാരിന്റെ നിക്ഷേപ പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനത്തിന് ക്യാപിറ്റൽ ഗെയ്ൻസ് ടാക്സ് ബാധകമാകില്ല.പുതിയ സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിനെക്കുറിച്ച് ഈ ആഴ്ച ആദ്യം മന്ത്രിസഭയെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പൂർണ്ണമായി പുറത്ത് വന്നിട്ടില്ല. .
ചില്ലറ നിക്ഷേപകർക്ക് വിവിധ നിക്ഷേപങ്ങൾക്ക് പ്രയോജനകരമായ നികുതി പരിഗണന ലഭിക്കുന്ന ‘ one stop shop‘ പദ്ധതി വാഗ്ദാനം ചെയ്യും.നിലവിൽ അയർലൻഡിലെ സേവർമാരുടെ നിക്ഷേപം ഏകദേശം €170 ബില്യൺ ആണ്. കാബിനറ്റിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം, ഐറിഷ് ജനത അവരുടെ സാമ്പത്തിക ആസ്തിയുടെ 2.2% മാത്രമാണ് ഓഹരികൾ, ബോണ്ടുകൾ തുടങ്ങിയ നേരിട്ടുള്ള നിക്ഷേപങ്ങളിലായി കൈവശം വച്ചിരിക്കുന്നത്.
Discussion about this post

