ഡബ്ലിൻ: അയർലൻഡിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങൾ വഴി 9 ലക്ഷത്തോളം യാത്രികർ സഞ്ചരിക്കാൻ സാധ്യത. ഡബ്ലിൻ, ഷാനൻ എന്നീ വിമാനത്താവളങ്ങളിലാണ് അടുത്തവാരം ഇത്രയും അധികം യാത്രികരെ പ്രതീക്ഷിക്കുന്നത്. സെന്റ് പാട്രിക്സ് ദിനത്തോട് അനുബന്ധിച്ച് വിമാന യാത്രികരിൽ വർധനവ് ഉണ്ടാകാറുണ്ട്.
രണ്ട് വിമാനത്താവളങ്ങളും വഴി 8,90,0000 പേർ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇതിൽ 8,50,000 യാത്രികർ ഡബ്ലിൻ വിമാനത്താവളം വഴിയും 40,000 പേർ ഷാനൻ വിമാനത്താവളം വഴിയും സഞ്ചരിക്കുമെന്നാണ് കരുതുന്നത്.
Discussion about this post

