ഡബ്ലിൻ: ഡബ്ലിൻ 3 ഏരിയയിൽ കുട്ടികളെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഡബ്ലിനിലെ ഗാർഡ സ്റ്റേഷനിൽ തുടരുകയാണ്.
കഴിഞ്ഞ മാസത്തെ സംഭവത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഡബ്ലിനിലെ ക്ലോണ്ടാർഫിലിൽവച്ചായിരുന്നു ഇയാൾ കുട്ടികളെ ആക്രമിച്ചത്. ഇത് അവിടെയുണ്ടായിരുന്ന മുതിർന്നവർ കണ്ടിരുന്നു. തുടർന്ന് തടയാൻ എത്തുമ്പോഴേയ്ക്കും യുവാവ് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
Discussion about this post

