ഡൊണഗൽ: ചാരിറ്റിയ്ക്കായുള്ള ധനസമാഹരണത്തിനായി ഫുഡ് ചലഞ്ച്. നോർത്ത്വെസ്റ്റ് 10 കെ, ഗോമാർട്ട് സൂപ്പർമാർക്കറ്റ് എന്നിവർ സഹകരിച്ചാണ് ഫുഡ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിൽ സമാഹരിക്കുന്ന തുക ഡൊണഗലിലെ ഓട്ടിസം ഫാമിലി സപ്പോർട്ട്ഗ്രൂപ്പ്, ആൽക്കഹോൾ ഫോറം, നോ ബാരിയേഴ്സ് ഫൗണ്ടേഷൻ എന്നീ ചാരിറ്റി സംഘടനകൾക്ക് നൽകും.
വെജ് പുലാവും ബട്ടർ ചിക്കനും വെറും ഏഴ് യൂറോയ്ക്ക് വിതരണം ചെയ്താണ് ധനസമാഹരണം നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന തുക മാർച്ച് 14 ന് ലെറ്റർകെന്നിയിലെ ഗോമാർട്ട് സൂപ്പർമാർക്കറ്റിൽ പകൽ 12 നും 2 നും ഇടയിൽ ശേഖരിച്ച് നോർത്ത്വെസ്റ്റ് 10 കെ വഴി ചാരിറ്റികൾക്ക് കൈമാറും. ഓൺലൈൻ ആയും ഫോൺ വഴിയും പ്രീ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്. ഇതിനായി https://forms.gle/ZB92483rfTzF4y1M8 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, അനിൽ അമ്പാട്ട് 087 9427840 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

