ഡബ്ലിൻ: അയർലൻഡിൽ ഈ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ അന്തരീക്ഷതാപനില ഗണ്യമായി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 8 ഡിഗ്രി സെൽഷ്യസിനും 11 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും അന്തരീക്ഷ താപനില.
ഇന്ന് രാജ്യത്ത് തെക്ക് പടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ട്. വ്യാഴാഴ്ച മഴയും കാറ്റും ഉണ്ടാകും. മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ഈ വേളയിൽ അനുഭവപ്പെടുക. മഞ്ഞുവീഴ്ചയും ഐസ് രൂപപ്പെടാനും സാധ്യതയുണ്ട്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകും.
Discussion about this post

