ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൗമാരക്കാരായ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ചൊവ്വാഴ്ചയായിരുന്നു രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ജനുവരി 30 ന് ആയിരുന്നു ഇവർ ഉൾപ്പെടെ അക്രമസംഭവം ഉണ്ടായത്.
രാത്രി 11.30 ന് നോർത്ത് വാൾ ക്വായിൽ ആയിരുന്നു ആക്രമണം ഉണ്ടായത്. 20 വയസ്സുകാരെയായിരുന്നു പ്രതികൾ ചേർന്ന് മർദ്ദിച്ചത്. സാരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് പോലീസ് നടപടി സ്വീകരിച്ചത്.
Discussion about this post

