ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ കാറ്റ് തുടരും. ഇതേ തുടർന്ന് നാളെ രാജ്യവ്യാപകമായി യെല്ലോ വാണിംഗ് ഏർപ്പെടുത്തി. ഇന്ന് അർദ്ധരാത്രിയോടെ നിലവിൽവരുന്ന വാണിംഗ് നാളെ വൈകീട്ട് ആറ് മണിവരെ തുടരും. അതേസമയം ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മൂന്ന് കൗണ്ടികളിൽ യെല്ലോ വാണിംഗ് ആയിരുന്നു.
അതിശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ശക്തമായ കാറ്റ് യാത്രയ്ക്ക് ഉൾപ്പെടെ തടസ്സം സൃഷ്ടിച്ചേക്കാം. കാറ്റിൽ മേൽക്കൂരയുടെ അവശിഷ്ടങ്ങളും മരച്ചില്ലകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post

