ഡബ്ലിൻ: ഫെബ്രുവരിയിലെ മഴയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത് കാലാവസ്ഥാവ്യതിയാനം. കോപ്പർനിക്കസ് ക്ലൈമറ്റ് ചേഞ്ച് സർവ്വീസിലെ യൂറോപ്യൻ സെന്ററിലെ ഗവേഷകനായ സാമന്ത ബർഗസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആർടിഇയുടെ റേഡിയോ പരിപാടിയായ മോണിംഗ് അയർലൻഡിൽ സംസാരിക്കുകയായിരുന്നു അവർ.
തെക്കോട്ടുള്ള ജെറ്റ് പ്രവാഹവും അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെവരുന്ന അന്തരീക്ഷ നദികളും കാറ്റിനെ സ്വാധീനിച്ചു. ഇത് മഴയ്ക്ക് കാരണം ആയി. ഫെബ്രുവരി മാസത്തിൽ കാറ്റുകൾ ഉണ്ടാകുക സാധാരണമാണ്. എന്നാൽ ഒരു നിരയിൽ ഏഴോ എട്ടോ എണ്ണംവരിക അസാധാരണമാണെന്നും സാമന്ത ബർഗസ് കൂട്ടിച്ചേർത്തു.
Discussion about this post

